റാഞ്ചി: പരമ്പരയിൽ ആദ്യമായി ഇന്ത്യൻ ബാറ്റിങ് നിര സ്ഥിരത കാണിച്ചപ്പോൾ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ്. ചേതേശ്വർ പൂജാരയുടെയും വൃദ്ധിമാൻ സാഹയുടെയും ഇന്നിങ്സുകളാണ് ലീഡ് നേടാൻ ഇന്ത്യയെ സഹായിച്ചത്. 185 റൺസോടെ പൂജാരയും 82 റൺസോടെ സാഹയും പുറത്താവാതെ നിൽക്കുന്നു. ഇരുവരും ചേർന്ന് 149 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കി കഴിഞ്ഞു. നാല് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് 30 റൺസിെൻറ ലീഡായി.
ഇന്നലെ ആറ് വിക്കറ്റിന് 360 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. ലോകേഷ് രാഹുലിെൻറയും മുരളി വിജയിയുടെയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ 360 റൺസിലെത്തിയത്. കരുതലോടെ കളിക്കാനായിരുന്നു ഇന്നലെ ചേതേശ്വർ പൂജാര ശ്രമിച്ചത്.
വൃദ്ധിമാൻ സാഹ ഇതിന് പിന്തുണ നൽകിയതോടെ മൂന്നാം ദിനം ഇന്ത്യ വലിയ നഷ്ടങ്ങളില്ലാതെ കരകയറുകയായിരുന്നു. ഇന്നലെ കളിച്ച അതേ രീതിയിൽ ഇന്ത്യ ഇന്നും ബാറ്റിങ് തുടർന്നതോടെ നാലാം ദിനത്തിൽ ഒാസീസ് ബൗളർമാർക്ക് വിക്കറ്റെന്നത് സ്വപ്നമായി അവേശഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.