അഡ്ലെയ്ഡ്: ആദ്യ ദിനത്തിലെ ബാറ്റിങ് പിഴവുകൾ പരിഹരിച്ച് അഡ്ലെയ്ഡ് ഒാവലിൽ ഇന്ത്യ നങ്കൂരമിടുന്നു. ഒാസീസിനെതിരെ 15 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച സന്ദ ർശകർക്ക് രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം. ആദ്യദിന പോരാട്ടത്തിൽ ഒറ്റയാനായി പ്പോയ ചേതേശ്വർ പുജാര നൽകിയ ആത്മവിശ്വാസത്തിലായിരുന്നു മൂന്നാം ദിനത്തിലെ ബാറ്റിങ്. സ്റ്റംെപടുക്കുേമ്പാൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന നിലയിൽ. കളി നിർണായ കമായ നാലാം ദിനത്തിലേക്ക് കടക്കുേമ്പാൾ ഇന്ത്യക്ക് 166 റൺസിെൻറ മുൻതൂക്കം.
ചേതേശ്വർ പുജാരയും (40) അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ലോകേഷ് രാഹുൽ (44), മുരളി വിജയ് (18), വിരാട് കോഹ്ലി (34) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റൻ കോഹ്ലിയും പുജാരയും ഒന്നിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ശനിയാഴ്ചയിലെ ഹൈ ലൈറ്റ്. കമ്മിൻസും സ്റ്റാർക്കും നതാൻ ലിയോണും മാറിമാറി എറിഞ്ഞ ഒാവറുകളെ മനോഹരമായി പ്രതിരോധിച്ച ഇവർ ഇന്ത്യക്ക് മേധാവിത്വം നൽകി. സ്റ്റംെപടുക്കും മുമ്പ് കൂട്ടുകെട്ട് പിളർത്തുകയായിരുന്നു ആതിഥേയരുടെ ലക്ഷ്യം. ഒടുവിൽ അവർ അത് നേടുകയും ചെയ്തു.
71 റൺസിലെത്തിയ കൂട്ടുകെട്ടിനെ ലിയോൺ തന്നെ പിളർത്തി. 104 പന്തിൽ 34 റൺസെടുത്ത വിരാട് കോഹ്ലിയുെട ബാറ്റിലും പാഡിലുമായി ഉരുമ്മിയ പന്ത് ഷോർട്െലഗിൽ ആരോൺ ഫിഞ്ച് കൈക്കുള്ളിലാക്കി. ഒാസീസിന് ഇരട്ടി സന്തോഷം പകർന്ന വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ അജിൻക്യ രഹാനെക്കൊപ്പം (1) വിക്കറ്റ് വീഴാതെ കാത്ത പുജാര മൂന്നാം ദിനം പരിക്കില്ലാതെ പൂർത്തിയാക്കി. ഞായറാഴ്ച ആദ്യ രണ്ടു സെഷനിൽ നന്നായി ബാറ്റ് ചെയ്താൽ തന്നെ ഇന്ത്യക്ക് വിജയമുറപ്പിക്കാവുന്ന സ്കോർ പടുത്തുയർത്താം. വിക്കറ്റ് വീണില്ലെങ്കിൽ ചായക്ക് പിരിഞ്ഞശേഷം കോഹ്ലി എതിരാളിയെ ബാറ്റിങ്ങിന് വിളിച്ചേക്കും.
നന്ദി ഡി.ആർ.എസ്
എഴിന് 191 റൺസ് എന്നനിലയിൽ ശനിയാഴ്ച ക്രീസിലെത്തിയ ആസ്ട്രേലിയക്ക് മിച്ചൽ സ്റ്റാർക്കിനെയാണ് (15) ആദ്യം നഷ്ടമായത്. ബുംറയുടെ പന്തിൽ ഋഷഭ് പിടിച്ച് പുറത്താക്കി. പിന്നാലെ, ട്രാവിസ് ഹെഡും പത്താമനായി ഹേസൽവുഡും മടങ്ങിയതോടെ ആതിഥേയ പോരാട്ടം 235ൽ അവസാനിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ലോകേഷ് രാഹുലും മുരളി വിജയും കരുതലോടെ തുടക്കം കുറിച്ചു. എന്നാൽ, സിക്സും ബൗണ്ടറിയുമായി നല്ല മൂഡിലായിരുന്ന ലോകേഷിനെ തനിച്ചാക്കി വിജയ് മടങ്ങി. എങ്കിലും മികച്ച തുടക്കം കുറിക്കാൻ ഒാപണിങ്ങിനായി.
പിന്നാലെ, ഹേസൽവുഡിെൻറ പന്തിൽ പെയ്നിന് പിടികൊടുത്ത് രാഹുലും കൂടാരം കയറി. കോഹ്ലിക്കൊപ്പം ഇന്നിങ്സ് കെട്ടിപ്പടുത്ത പുജാര രണ്ടു തവണയാണ് ഡി.ആർ.എ.സിലൂടെ അമ്പയറുടെ ഒൗട്ട് തീരുമാനം തിരുത്തി ജീവൻ തിരിച്ചുപിടിച്ചത്.
സ്കോർ എട്ടിലും 17ലും എത്തിയപ്പോൾ ലിയോണിെൻറ പന്തിലെ അപ്പീലിന് അമ്പയർ നിജൽ ലോങ് വിരലുയർത്തി. ഒടുവിൽ റിവ്യൂ നൽകി തീരുമാനം തിരുത്തിച്ച് പുജാര മുന്നോട്ട്. ഇൗ തുടക്കം ഇനി രഹാനെയും രോഹിത് ശർമയും ഋഷഭ് പന്തും ഏറ്റെടുത്താൽ മികച്ച സ്കോർ കണ്ടെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.