ജയ്പുർ: മഴ തടസ്സമായെത്തിയ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ രാജസ്ഥാൻ റോയൽസിന് 10 റൺസ് ജയം. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ആറു ഒാവറിൽ 71 റൺസാക്കി പുതുക്കി നിശ്ചിയിച്ച വിജയലക്ഷ്യത്തിനു മുന്നിൽ ബാറ്റുവീശിയ ഡൽഹി ഡെയർ ഡെവിൾസിന് നിശ്ചിത ഒാവറിൽ 60 റൺസെടുക്കാനെ സാധിച്ചുള്ളൂ. െഎ.പി.എല്ലിൽ ഇൗ സീസണിലെ രാജസ്ഥാെൻറ ആദ്യ ജയമാണിത്.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 17.5 ഒാവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തപ്പോഴാണ് മഴയെത്തുന്നത്. ഇതോടെ ഡക്വെർത്ത് ലൂയിസ് നിയമപ്രകാരം ഡൽഹിയുടെ വിജയലക്ഷ്യം ആറ് ഒാവറിൽ 71 റൺസാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
പുതിയ വിജയലക്ഷ്യത്തിലേക്ക് ആദ്യ പന്തിൽ തന്നെ റണ്ണൗട്ടിൽ കുടുങ്ങി കോളിൻ മൺറോയെ (0) നഷ്ടപ്പെട്ട് കളിതുടങ്ങിയ ഡൽഹിക്കായി ഗ്ലൻ മാക്സ്വെല്ലും (17) ഋഷഭ് പന്തും (20) ക്രിസ് മോറിസും (17) പൊരുതിനോക്കിയെങ്കിലും 60 റൺസെടുക്കാനെ സാധിച്ചിള്ളൂ. നേരത്തെ, ടോസ് നേടിയ ഡൽഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആസ്ട്രേലിയൻ താരം ആർസി ഷോർട്ടിനെ (6) നഷ്ടമായി കളി തുടങ്ങിയ രാജസ്ഥാൻ, ക്യാപ്റ്റൻ അജിൻക്യ രഹാനെ (45) സഞ്ജു വി. സാംസൺ (37) എന്നിവരുടെ മികവിലാണ് മികച്ച സ്കോറിലേക്ക് നീങ്ങിയത്. രണ്ടു വീതം സിക്സും ഫോറും അതിർത്തി കടത്തിയ സഞ്ജു 22 പന്തിൽ 37 റൺസെടുത്താണ് പുറത്താവുന്നത്.
അവസാനത്തിൽ ജോസ് ബട്ലറും (18 പന്തിൽ 29) തിളങ്ങിയതോടെയാണ് രാജസ്ഥാൻ മികച്ച സ്കോറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.