Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജസ്ഥാന് 10 റൺസ് ജയം 

രാജസ്ഥാന് 10 റൺസ് ജയം 

text_fields
bookmark_border
rajasthan-royals-1pl2018
cancel

ജ​യ്​​പു​ർ: ​മഴ തടസ്സമായെത്തിയ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ രാജസ്​ഥാൻ റോയൽസിന്​ 10 റൺസ്​ ജയം. ഡക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരം ആറു ഒാവറിൽ 71 റൺസാക്കി പുതുക്കി നിശ്ചിയിച്ച​ വിജയലക്ഷ്യത്തിനു മുന്നിൽ ബാറ്റുവീശിയ ഡൽഹി ഡെയർ ഡെവിൾസിന്​ നിശ്ചിത ഒാവറിൽ​ 60 റൺസെടുക്കാനെ സാധിച്ചുള്ളൂ. െഎ.​പി.​എ​ല്ലി​ൽ ഇൗ സീസണിലെ രാജസ്​ഥാ​​െൻറ ആദ്യ ജയമാണിത്​.

ആ​ദ്യം ബാ​റ്റു ചെ​യ്​​ത രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​ 17.5 ഒാ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 153 റ​ൺ​സെ​ടു​ത്ത​പ്പോ​ഴാ​ണ്​ മ​ഴ​യെത്തുന്നത്​. ഇതോടെ ഡക്​വെർത്ത്​ ലൂയിസ്​ നിയമപ്രകാരം ഡൽഹിയുടെ വിജയലക്ഷ്യം ആറ്​ ​ഒാവറിൽ 71 റൺസാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

പുതിയ വിജയലക്ഷ്യത്തിലേക്ക്​ ആദ്യ പന്തിൽ തന്നെ റണ്ണൗട്ടിൽ കുടുങ്ങി കോളിൻ മൺറോയെ (0) നഷ്​ടപ്പെട്ട്​ കളിതുടങ്ങിയ ഡൽഹിക്കായി ഗ്ലൻ മാക്​സ്​വെല്ലും (17) ഋഷഭ്​ പന്തും (20) ക്രിസ്​ മോറിസും (17) പൊരുതിനോക്കിയെങ്കിലും 60 റൺസെടുക്കാനെ സാധിച്ചിള്ളൂ.  നേരത്തെ, ടോ​സ്​ നേ​ടി​യ ഡ​ൽ​ഹി ബൗ​ളി​ങ്​ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.  

ആ​സ്​​ട്രേ​ലി​യ​ൻ താ​രം ആ​ർ​സി ഷോ​ർ​ട്ടിനെ​ (6) നഷ്​ടമായി കളി തുടങ്ങിയ രാജസ്​ഥാൻ, ക്യാ​പ്​​റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ (45) സഞ്​ജു വി. സാംസൺ (37) എന്നിവരുടെ മികവിലാണ്​ മികച്ച സ്​കോറിലേക്ക്​ നീങ്ങിയത്​. ര​ണ്ടു വീ​തം സി​ക്​​സും ഫോ​റും അ​തി​ർ​ത്തി ക​ട​ത്തി​യ സ​ഞ്​​ജു 22 പ​ന്തി​ൽ 37 റ​ൺ​സെ​ടു​ത്താ​ണ്​ പു​റ​ത്താ​വു​ന്ന​ത്.

അ​വ​സാ​ന​ത്തി​ൽ ജോ​സ്​ ബ​ട്​​​ല​റും (18 പ​ന്തി​ൽ 29) തി​ള​ങ്ങി​യ​തോ​ടെ​യാ​ണ്​ രാ​ജ​സ്​​ഥാ​ൻ മി​ക​ച്ച ​സ്​​കോ​റി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi daredevilsmalayalam newssports newsIPL 2018Rajasthan Royals
News Summary - Rajasthan Royals Beat Delhi Daredevils by 10 Runs -Sports news
Next Story