പ്രഥമ െഎ.പി.എൽ കിരീടജേതാക്കളാണ് രാജസ്ഥാൻ. ആസ്ട്രേലിയൻ ഇതിഹാസ ബൗളർ ഷെയ് ൻ വോണിെൻറ ക്യാപ്റ്റൻസിയിലായിരുന്നു ആ അത്ഭുത കുതിപ്പ്. പക്ഷേ, ശേഷം കളിച്ച സീസണില ൊന്നും അത്തരം പ്രകടനം കാഴ്ച്ചവെക്കാനായില്ല. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം രണ്ടു വർ ഷം വിലക്കിൽപെട്ടതും ടീമിെൻറ പേരിന് മങ്ങലേൽപിച്ചു. എങ്കിലും വിലക്കു കഴിഞ്ഞ് തിരിച്ചെത്തിയ കഴിഞ്ഞ സീസണിൽതന്നെ പ്ലേഒാഫിൽ ഇടംപിടിച്ചു. കൊൽക്കത്തയോട് തോറ്റാണ് അന്ന് ഫൈനൽ കാണാതെ മടങ്ങുന്നത്. ടീം നായകൻ സ്റ്റീവ് സ്മിത്ത് ഇല്ലാതെയായിരുന്നു ഇൗ മുന്നേറ്റം.
ടീം രാജസ്ഥാൻ
സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, ബെൻ സ്റ്റോക്സ്, ശുഭാം രഞ്ജനി, ആഷ്ടൺ ടേണർ, അജിൻക്യ രഹാനെ (ക്യാപ്റ്റൻ), സ്റ്റുവർട്ട് ബിന്നി, ശ്രേയാസ് ഗോപാൽ, സുധീഷൻ മിഥുൻ, ജയദേവ് ഉനദ്കട്ട്, ഇഷ് സോധി, പ്രശാന്ത് ചോപ്ര, മഹിപാൽ ലൊംറോർ, ഒഷാനെ തോമസ്, അരിമാൻ ബിർല, റിയാൻ പരാഗ്, ധവാൽ കുൽകർണി, ജൊഫ്ര ആർച്ചർ, കൃഷ്ണപ്പ ഗൗതം, ലിയാം ലിവിങ്സ്റ്റോൺ, വരുൺ ആരോൺ, ജോസ് ബട്ട്ലർ, ശശാങ്ക് സിങ്, മനൻ വോറ, രാഹുൽ ത്രിപതി.
കരുത്ത്
ആസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നതാണ് രാജസ്ഥാനുള്ള വലിയ ആത്മവിശ്വാസം. പന്തുചുരണ്ടൽ വിവാദത്തിൽപെട്ട് വിലക്ക് കഴിഞ്ഞെത്തുന്ന താരത്തിന് ആസ്ട്രേലിയൻ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താനുള്ള വേദികൂടിയായിരിക്കും െഎ.പി.എൽ. അതുകൊണ്ടുതന്നെ സ്മിത്തിൽനിന്ന് നല്ലൊരു വെടിക്കെട്ടും കാത്തിരിക്കുകയാണ് ആരാധകർ. ഒപ്പം ജോസ് ബട്ട്ലറും ഒാൾറൗണ്ടർ ബെൻ സ്റ്റോക്സും ടീമിെൻറ കരുത്താണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാെൻറ മാച്ച് വിന്നറായിരുന്നു ബട്ട്ലർ. ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിൽ തിളങ്ങിയ ആഷ്ടൺ ടേണറും രാജസ്ഥാെൻറ കുതിപ്പിൽ ഇത്തവണ നിർണായകമാവും. മലയാളി താരം സഞ്ജു സാംസണിലും വിശ്വസിക്കാം. 8.4 കോടി താരം ജയദേവ് ഉനദ്കട്ടാണ് ബൗളിൽ താരം.
ദൗർബല്യം
സ്പിൻ ഡിപ്പാർട്മെൻറിൽ ഇഷ് സോധിയെ ഒഴിച്ചു നിർത്തിയാൽ വിശ്വസിക്കാവുന്ന താരമില്ല. നാട്ടുകാരനായ മഹിപാൽ ലൊംറോറാണ് പിന്നെയുള്ളത്.
പക്ഷേ, പരിചയക്കുറവ് വിനയാവും. ഒപ്പം ടൂൺമെൻറിെൻറ മധ്യത്തിൽ സ്മിത്തും സ്റ്റോക്സും ബട്ട്ലറും അന്താരാഷ്ട്ര മത്സരങ്ങൾക്കായി മടങ്ങാൻ സാധ്യതയുള്ളതും ടീമിെന അലട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.