കട്ടക്ക്: രഞ്ജി ട്രോഫി ഗ്രൂപ് ‘സി’യില്‍ ത്രിപുരക്കെതിരെ കേരളം 20 റണ്‍സ് ലീഡ് വഴങ്ങി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയെ 213ന് പുറത്താക്കിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ കേരളം 193 റണ്‍സിന് കീഴടങ്ങി. എതിരാളി ഉയര്‍ത്തിയ ദുര്‍ബല ടോട്ടലിനെതിരെ വിക്കറ്റൊന്നും നഷ്ടമാവാതെയാണ് കേരളം രണ്ടാം ദിനം കളി തുടങ്ങിയത്. എന്നാല്‍, ആദ്യ ദിനത്തിലെടുത്ത 11നോട് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപണര്‍ ഭവിന്‍ തക്കര്‍ (7) നഷ്ടമായി. പിന്നാലെ വിക്കറ്റ് വീഴ്ചയായിരുന്നു. രോഹന്‍ പ്രേം (0), ജലജ് സക്സേന (18), മുഹമ്മദ് അസ്ഹറുദ്ദീന്‍ (40), സല്‍മാന്‍ നിസാര്‍ (25), ഇഖ്ബാല്‍ അബ്ദുല്ല (3), സചിന്‍ ബേബി (29), വിനോദ് കുമാര്‍ (4), ബേസില്‍ തമ്പി (14), സന്ദീപ് വാര്യര്‍ (1) എന്നിവര്‍ ഒന്നിനു പിന്നാലെ ഒന്നായി കൂടാരം കയറി. 36 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.