നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ തമിഴ്നാടിന്‍െറയും ഗുജറാത്തിന്‍െറയും മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടി നല്‍കി മുംബൈയും ഝാര്‍ഖണ്ഡും. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഗുജറാത്ത് ഉയര്‍ത്തിയ 390 റണ്‍സിനെതിരെ ഝാര്‍ഖണ്ഡ് അഞ്ചിന് 214 എന്ന നിലയിലാണ്. തമിഴ്നാടിനെ 305 റണ്‍സിന് കെട്ടുകെട്ടിച്ച മുംബൈ ആദ്യം പതറിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നു. നാലിന് 171 എന്ന നിലയിലാണ് മുംബൈ.
രാജ്കോട്ടില്‍ ആറിന് 261 എന്ന നിലയില്‍ കളിയാരംഭിച്ച തമിഴ്നാടിന് പിന്നീട് കൂടുതലൊന്നും സ്കോര്‍ബോഡിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വാലറ്റം പിടിച്ചുനില്‍ക്കാനാവാതെ മടങ്ങിയപ്പോള്‍ തമിഴ്നാടിന്‍െറ സ്കോര്‍ 305ല്‍ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ വിക്കറ്റ് എളുപ്പം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ പ്രഫുല്‍ വഗേലയും (48) സൂര്യകുമാര്‍ യാദവും (73) ടീമിനെ മികച്ച കൂട്ടുകെട്ടോടെ കരകയറ്റി. 19 റണ്‍സുമായി ആദിത്യാ താരെയും 24 റണ്‍സുമായി ശ്രേയാസ് അയ്യറും ക്രീസിലുണ്ട്. മുംബൈക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ നാലു വിക്കറ്റ് വീഴ്ത്തി.
നാഗ്പൂരിലെ മത്സരത്തില്‍ ഗുജറാത്തിന്‍െറ 390 എന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് ഝാര്‍ഖണ്ഡ് തിരിച്ചടി തുടങ്ങി. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്ത ഝാര്‍ഖണ്ഡിനായി ഇശാങ്ക് ജഗ്ഗിയും(40) രാഹുല്‍ ശുക്ളയുമാണ് (0) ക്രീസില്‍. ഇശാന്‍ കിഷന്‍ (61), സൗരഭ് തിവാരി(39), വീരാട് സിങ് (34) തുടങ്ങിയവര്‍ തിളങ്ങി.നേരത്തേ പ്രിയങ്ക് പാഞ്ചലിന്‍െറ സെഞ്ച്വറിയുടെയും (149) പാര്‍ഥീവ് പാട്ടേല്‍ (62), ആര്‍.പി. സിങ് (40) എന്നിവരുടെ മികവിലുമാണ് ഗുജറാത്ത് മികച്ച സ്കോര്‍ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.