ജയ്പുര്‍: രഞ്ജി ട്രോഫി ഗ്രൂപ് ‘സി’യില്‍ ആദ്യ ജയം തേടിയിറങ്ങിയ കേരളത്തിന് കരുത്തരായ ഹരിയാനക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യം ബാറ്റുചെയ്ത ഹരിയാന 303 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. 101 റണ്‍സുമായാണ് ക്യാപ്റ്റന്‍ രോഹന്‍ പ്രേം ഇന്നിങ്സ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മറുപടി ബാറ്റിങ്ങാരംഭിച്ച ഹരിയാന മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ആറ് റണ്‍സെടുത്തു.
ഒന്നിന് 170 റണ്‍സെന്ന നിലയിലായിരുന്നു കേരളം തിങ്കളാഴ് ച കളി തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്‍െറ (64) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ ഓപണര്‍ ഭവിന്‍ തക്കറും (79) പുറത്തായി. സഞ്ജു സാംസണ്‍ (7) ഒറ്റയക്കത്തില്‍ മടങ്ങിയെങ്കിലും പിന്നാലെ ക്രീസിലത്തെിയ സചിന്‍ ബേബി (52), നിഖിലേഷ് സുരേന്ദ്രന്‍ (28), ഇഖ്ബാല്‍ അബ്ദുല്ല (61) എന്നിവര്‍ മികച്ച നിലയില്‍ ബാറ്റുവീശി. വിനോദ് കുമാര്‍ (21), മനു കൃഷ്ണന്‍ (15), സന്ദീപ് വാര്യര്‍ (3 നോട്ടൗട്ട്) എന്നിവരും സ്കോര്‍ ബോര്‍ഡില്‍ നിര്‍ണായക സംഭാവന നല്‍കി. മനുവിന്‍െറ വിക്കറ്റ് വീണതോടെ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ഹരിയാനയുടെ യുസ്വേന്ദ്ര ചഹല്‍, എച്ച്.വി. പട്ടേല്‍ എന്നിവര്‍ നാലു വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.