മുംബൈ: ഗോവന്‍ വീര്യത്തിന് മുന്നില്‍ കേരളം തോല്‍ക്കാതെ രക്ഷപ്പെട്ടു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിജയംലക്ഷ്യമിട്ട് മുംബൈയില്‍ ഇറങ്ങിയ കേരളത്തിന് ഗോവക്കെതിരെ സമനില ഭാഗ്യം. ഈ സീസണില്‍ ഒരുതവണയെങ്കിലും വിജയഭേരി മുഴക്കണമെന്ന കേരളത്തിന്‍െറ ആഗ്രഹം സഫലമാകാന്‍ ഇനിയും കാത്തിരിപ്പ്. ആറാമത്ത കളി സമനിലയില്‍ കലാശിച്ചതോടെ ഗ്രൂപ് സിയില്‍ 15 പോയന്‍റുമായി അഞ്ചാംസ്ഥാനത്തുള്ള കേരളത്തിന്‍െറ എലൈറ്റ് മോഹങ്ങളും ഇല്ലാതായി. പരിശീലകനെ മാറ്റിയിട്ടും കേരളത്തിന് സമനിലതന്നെയാണ് ഫലം.
ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ 4000 റണ്‍സ് തികക്കുന്ന ആദ്യ കേരള ബാറ്റ്സ്മാനെന്ന ബഹുമതി ക്യാപ്റ്റന്‍ രോഹന്‍ പ്രേം സ്വന്തമാക്കി. 4008 റണ്‍സാണ് രോഹന്‍െറ ആകെ സമ്പാദ്യം. ഗോവക്കെതിരെ ഒന്നാമിന്നിങ്സില്‍ 56 റണ്‍സ് ലീഡ് നേടിയ കേരളത്തിന് അവസാന ദിവസം അഞ്ചു വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്. കേരളം എട്ടിന് 268 എന്ന നിലയില്‍ രണ്ടാമിന്നിങ്സ് ഡിക്ളയര്‍ ചെയ്തു. 325 ലക്ഷ്യമിട്ട് ബാറ്റുവീശിയ ഗോവക്കുവേണ്ടി നായകന്‍ സഗുണ്‍ കാമത്തും (151) സ്നേഹല്‍ കൗതങ്കറും (41) ക്രീസില്‍ നിലയുറപ്പിച്ചതാണ് കേരളത്തിന് തിരിച്ചടിയായത്.
46 റണ്‍സ് അകലെ അഞ്ച് വിക്കറ്റിന് 279 റണ്‍സില്‍ ഗോവന്‍ പോരാട്ടം അവസാനിച്ചെങ്കിലും മത്സരഫലം സമനിലയായതോടെ ഇന്നിങ്സ് ലീഡിന്‍െറ ബലത്തില്‍ കേരളത്തിന് മൂന്ന് പോയന്‍റ് ലഭിച്ചു. ആക്രമിച്ച് കളിച്ചിട്ടും ലക്ഷ്യം കാണുന്നതിനുമുമ്പേ അവസാനദിനം സമയം അവസാനിച്ചതാണ് ഗോവക്ക് വിനയായത്. ഇഖ്ബാല്‍ അബ്ദുല്ല നാല് വിക്കറ്റുകള്‍ കൊയ്തപ്പോള്‍ സന്ദീപ് വാര്യര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ഇന്നിങ്സ് ലീഡ് നേടിയെടുത്ത പ്രകടനത്തിനു പിന്നാലെ രണ്ടാമിന്നിങ്സിലും നായകന്‍െറ ദൗത്യം നിര്‍വഹിച്ച രോഹന്‍ പ്രേമും (70) പുതുമുഖതാരം അസ്ഹറുദ്ദീനും (64) പുറത്തെടുത്ത മികവിലാണ് കേരളം എട്ടിന് 268 എന്ന നിലയില്‍ രണ്ടാമിന്നിങ്സ് ഡിക്ളയര്‍ ചെയ്തത്. എന്നാല്‍, ആവേശത്തോടെ ബാറ്റ് വീശിയ ഗോവക്കാര്‍ കേരളത്തെ വിറപ്പിച്ചു.
ഗ്രൂപ് സിയില്‍ 22 പോയ ന്‍റുള്ള ആന്ധ്രപ്രദേശാണ് മുന്നിട്ടുനില്‍ക്കുന്നത്. ഹരിയാന 19ഉം ഹിമാചല്‍പ്രദേശ് 18ഉം പോയന്‍റുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍, 17 പോയന്‍റുള്ള ഹൈദരാബാദാണ് കേരളത്തിനു തൊട്ടു മുന്നില്‍ നാലാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.