കല്‍പറ്റ: കൃഷ്ണഗിരിയുടെ കളിത്തട്ടില്‍ വ്യാഴാഴ്ച രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കം. പുതുസീസണ്‍ മുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദിയൊരുക്കുമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ തീരുമാനമനുസരിച്ച് ആതിഥേയ ടീം ഇല്ളെങ്കിലും കൃഷ്ണഗിരിയില്‍ കരുത്തരായ ടീമുകളാണ് മാറ്റുരക്കുക. ആദ്യ മത്സരത്തില്‍ വ്യാഴാഴ്ച മുതല്‍ നാലുദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഉപദേശകനായ ഝാര്‍ഖണ്ഡും മഹാരാഷ്ട്രയില്‍നിന്നുള്ള വിദര്‍ഭ ടീമുമാണ് കൊമ്പുകോര്‍ക്കുന്നത്.
ഝാര്‍ഖണ്ഡ് ടീം തിങ്കളാഴ്ച രാത്രിയോടെ വയനാട്ടിലത്തെി. ഇന്ത്യന്‍ കുപ്പായമണിഞ്ഞ ഓള്‍റൗണ്ടര്‍ സൗരഭ് തിവാരി നയിക്കുന്ന ടീം ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. ഉച്ചക്ക് രണ്ടുമണിക്ക് പരിശീലനത്തിനിറങ്ങിയ ടീം മൂന്നു മണിക്കൂറോളം സ്റ്റേഡിയത്തിലുണ്ടായിരുന്നു.ദേശീയ ടീമില്‍ സാന്നിധ്യമറിയിച്ച ഓള്‍റൗണ്ടര്‍ സൗരഭ് തിവാരി, ഐ.പി.എല്ലില്‍ മികവു കാട്ടിയ ഷഹബാസ് നദീം, ഇശാങ്ക് ജഗ്ഗി, വികാഷ് സിങ് തുടങ്ങിയ പ്രമുഖരടങ്ങിയ ഝാര്‍ഖണ്ഡ് കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാനെ കീഴടക്കിയ ആവേശവുമായാണ് വയനാട്ടിലത്തെിയത്.
പരിചയ സമ്പന്നനായ ഫൈസ് ഫസല്‍ നയിക്കുന്ന വിദര്‍ഭ ടീമില്‍ ഗണേഷ് സതീഷ്, ശലഭ് ശ്രീവാസ്തവ, ശ്രീകാന്ത് വാഗ്, ആദിത്യ ഷന്‍വാരെ തുടങ്ങിയ പ്രമുഖരുമുണ്ട്. ബുധനാഴ്ച രാവിലെ 9.30ന് വിദര്‍ഭ പരിശീലനത്തിനിറങ്ങും. മുന്‍ ചാമ്പ്യന്മാരായ ഡല്‍ഹിയും രാജസ്ഥാനും നവംബര്‍ 21മുതല്‍ 24 വരെ വയനാടന്‍ പച്ചപ്പില്‍ കൊമ്പുകോര്‍ക്കാനിറങ്ങും.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ടുവരെ ഒഡിഷയും മഹാരാഷ്ട്രയും തമ്മിലാണ് മൂന്നാം മത്സരം. മുഴവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.