രഞ്ജി: ഗുജറാത്ത് ഫൈനലില്‍

നാഗ്പുര്‍: ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയിട്ടും, 123 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയത്തോടെ ഗുജറാത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍. സെമിയില്‍ ഝാര്‍ഖണ്ഡിനെ തോല്‍പിച്ചാണ് രഞ്ജിയുടെ 83 വര്‍ഷത്തെ ചരിത്രത്തില്‍ ഗുജറാത്തിന്‍െറ രണ്ടാമത്തെ ഫൈനല്‍ പ്രവേശം. 1950-51 സീസണിലായിരുന്നു ആദ്യമായി കലാശപ്പോരാട്ടത്തില്‍ കളിച്ചത്. 
ഒന്നാം ഇന്നിങ്സില്‍, 18 റണ്‍സിന്‍െറ ലീഡെടുത്ത ഝാര്‍ഖണ്ഡ് രണ്ടാം ഇന്നിങ്സില്‍ വെറും 111 റണ്‍സില്‍ തകര്‍ന്നടിഞ്ഞതോടെ ഗുജറാത്തിന്‍െറ ജയം അനായാസമായി.
സ്കോര്‍: ഗുജറാത്ത് 390, 252. ഝാര്‍ഖണ്ഡ് 408, 111. 
നാലിന് 100 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഗുജറാത്ത് 252ല്‍ പുറത്തായി. മന്‍പ്രീത് ജുനേജയുടെയും (81), ചിരാഗ് ഗാന്ധിയുടെയും (51) അര്‍ധസെഞ്ച്വറിയാണ് ഗുജറാത്തിനെ കരകയറ്റിയത്. 234 വിജയലക്ഷ്യവുമായിറങ്ങിയ ഝാര്‍ഖണ്ഡിനെ വെറും 41 ഓവറില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും സംഘവും എറിഞ്ഞിട്ടു. ബുംറ ആറ് വിക്കറ്റെടുത്തപ്പോര്‍ ആര്‍.പി. സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മുംബൈക്ക് ജയിക്കാന്‍ 246 റണ്‍സ്
രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ തമിഴ്നാടിനെതിരെ മുംബൈക്ക് 246 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിങ്സില്‍ 106 റണ്‍സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിങ്സ് ആറിന് 356 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തു. മറുപടിയില്‍ മുംബൈ അഞ്ച് റണ്‍സെടുത്തു. അഭിനവ് മുകുന്ദ് (122), ബാബ അപരാജിത് (138) എന്നിവരുടെ സെഞ്ച്വറിയാണ് തമിഴ്നാടിന് താങ്ങായത്.
Tags:    
News Summary - ranji trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.