ഭുവനേശ്വര്‍: തുടക്കത്തില്‍ തകര്‍ന്ന കേരളത്തിന് ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യനിര ബാറ്റ്സ്മാന്മാര്‍ രക്ഷകരായി. അപരാജിത അര്‍ധശതകങ്ങളുമായി ക്രീസില്‍ തുടരുന്ന സചിന്‍ ബേബിയുടെയും (51) ജലജ് സക്സേനയുടെയും (58) മികവില്‍ ഗ്രൂപ് ബിയിലെ മൂന്നാം മത്സരത്തിന്‍െറ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 223 എന്ന നിലയിലാണ്.
വേര്‍പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ ഇരുവരും 114 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി കുറിച്ച സചിന്‍ ബേബി ആറു ബൗണ്ടറി പായിച്ചപ്പോള്‍ സീസണിലെ രണ്ടാം അര്‍ധശതകം സ്വന്തമാക്കിയ സക്സേന 11 വട്ടം പന്ത് അതിര്‍ത്തി കടത്തി. ഓപണര്‍ ഭവിന്‍ തക്കര്‍ (38), ക്യാപ്റ്റന്‍ രോഹന്‍ പ്രേം (41) എന്നിവരും തരക്കേടില്ലാതെ ബാറ്റുവീശിയപ്പോള്‍ സഞ്ജു സാംസണ്‍ (15), വി.എ. ജഗദീഷ് (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. ജഗദീഷിനെ പെട്ടെന്ന് നഷ്ടമായശേഷം തക്കറും പ്രേമും രണ്ടാം വിക്കറ്റിന് 75 റണ്‍സ് ചേര്‍ത്തു. പിന്നീട് മൂന്നു വിക്കറ്റുകള്‍ അടുത്തടുത്ത് നഷ്ടമായി നാലിന് 109 എന്ന നിലയില്‍ തകരവെയാണ് ബേബിയും സക്സേനയും രക്ഷകരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.