വേഗത്തിൽ 250 വിക്കറ്റെടുക്കുന്ന താരമായി അശ്വിൻ

ഹൈദരാബാദ്​: ടെസ്​റ്റ്​ ക്രിക്കറ്റിൽ വേഗത്തിൽ 250 വിക്കറ്റ്​ നേടുന്ന താരമായി രവിചന്ദ്രൻ അശ്വിൻ.  ബംഗ്ലാദേശിനെതി​രായ ക്രിക്കറ്റ്​ ടെസ്​റ്റിൽ മുഷ്​ഫിക്കർ അഹമദിനെ പുറത്താക്കയതോടെയാണ്​ അശ്വിന്​ റെക്കോർഡ്​ നേട്ടം സ്വന്തമായത്​. 45ാം ടെസ്​റ്റിലാണ്​ അശ്വിൻ​ 250 വിക്കറ്റ്​ നേട്ടം കുറിച്ചത്​. 48ാം ടെസ്​റ്റിൽ 250 വിക്കറ്റ്​ സ്വന്തമാക്കിയ ആസ്​ട്രേലിയൻ പേസർ ഡെന്നീസ്​ ലില്ലിയുടെ റെക്കോർഡാണ്​ അശ്വിൻ മറികടന്നത്​.

ടെസ്​റ്റിൽ 250 വിക്കറ്റ്​ നേടുന്ന ആറാമത്തെ ഇന്ത്യൻ ക്രിക്കറ്റ്​ ​താരമാണ്​ അശ്വിൻ. അനിൽ കും​ബ്ലെ, കപിൽ ദേവ്​, ഹർഭജൻ സിങ്​, സഹീർ ഖാൻ, ബിഷൻ​ ബേദി എന്നിവരാണ്​ ഇതിന്​ മുമ്പ്​ 250 വിക്കറ്റ്​ നേടിയത്​.  

നേരത്തെ ഇന്ത്യക്കെതിരായ  ക്രിക്കറ്റ്​ ടെസ്​റ്റിൽ ഒന്നാം ഇന്നിങ്​സിൽ ബംഗ്ലാദേശ്​ 388 റൺസിന്​ പുറത്തായിരുന്നു. മുഷ്​ഫിക്കർ അഹമദി​െൻറ സെഞ്ച്വറിയാണ്​ ബംഗ്ലാദേശിന്​ ഭേദപ്പെട്ട സ്​കോർ സമ്മാനിച്ചത്​. ഇതോടെ ഇന്ത്യക്ക്​ ടെസ്​റ്റിൽ 299 റൺസി​െൻറ ലീഡായി. ബംഗ്ലാദേശിനെ ഫോളോ ഒാൺ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്​സിൽ ബാറ്റിങ്ങ്​ തുടങ്ങി.

Tags:    
News Summary - Ravichandran Ashwin becomes fastest to 250 wickets in India vs Bangladesh Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.