ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രവിശാസ്ത്രിയെ നിയമിച്ചു. സഹീർ ഖാനെ ബോളിങ് പരിശീലകനായും രാഹുൽ ദ്രാവിഡിനെ വിദേശ പര്യടനങ്ങളിൽ ബാറ്റിങ് ഉപദേശകനായും നിയമിക്കാൻ തീരുമാനിച്ചു. സചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷമൺ എന്നിവരടങ്ങിയ സമിതിയാണ് പുതിയ കോച്ചിനെ തെരഞ്ഞെടുത്തത്.
നേരത്തെ രവിശാസ്ത്രി പരിശീലകനായി എത്തുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാൽ രാത്രിയോടെ ഇക്കാര്യത്തിൽ ബി.സി.സി.െഎ വ്യക്തത വരുത്തുകയായിരുന്നു. ശാസ്ത്രി ഇന്ത്യൻ ടീം പരിശീലകനായി വരണമെന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിലപാടിെൻറ വിജയം കൂടിയാണ് പുതിയ നിയമനം.
കുംബ്ലെ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാൻ ബി.സി.സി.െഎ തീരുമാനിച്ചത്. കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് കുംബ്ലെക്ക് പുറത്തേക്കുള്ള വഴി തുറന്നത്. കുംബ്ലെയുടെ കർക്കശ നിലപാടാണ് കോഹ്ലിയുൾപ്പടെയുള്ള താരങ്ങൾക്ക് പ്രശ്നമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.