കിങ്സ്റ്റൺ: വിക്കറ്റിന് പിറകിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡ് മറികടന്ന് റിഷഭ് പന്ത്. അതിവേഗം 50 പുറത്താക്കലുകൾ നടത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് റിഷഭ് പന്ത് സ്വന്തം പേരിലാക്കിയത്.
വെസ്റ്റിൻഡീസിനെതിരെ കിങ്സ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇഷാന്ത് ശർമയുടെ പന്തിൽ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്‍റെ ക്യാച്ചെടുത്താണ് റിഷഭ് ഈ നേട്ടം കൈവരിച്ചത്.
11 ടെസ്റ്റുകളിൽ നിന്നാണ് റിഷഭിന്‍റെ 50 പുറത്താക്കലുകൾ. ധോണി 15 ടെസ്റ്റുകൾ കളിച്ചാണ് ഇത്രയും പേരെ പുറത്താക്കിയത്. ആദം ഗിൽക്രിസ്റ്റിനൊപ്പം ലോകക്രിക്കറ്റിലെ രണ്ടാം സ്ഥാനവും റിഷഭ് പന്ത് നേടി. 10 ടെസ്റ്റിൽ നിന്ന് 50 പേരെ പുറത്താക്കിയ മാർക്ക് ബൗച്ചർ, ജോസ് ബട്ട്ലർ, ടിം പെയിൻ എന്നിവരാണ് ഇക്കാര്യത്തിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.