കേപ്ടൗൺ: മൂന്നാം ട്വൻറി-20യിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മയെ തേടി പുതിയ നേട്ടം. ആദ്യത്തെ നാല് ട്വന്റി -20 മത്സരങ്ങളിൽ ടീമിനെ ജയിപ്പിച്ച ക്യാപ്റ്റൻമാരിൽ ഇനി രോഹിത് ശർമ്മയും. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ നായകനാണ് രോഹിത്. പാകിസ്താൻ താരങ്ങളായ മിസ്ബാ ഉൾ ഹഖ്, ഷാഹിദ് അഫ്രീദി, സർഫ്രാസ് അഹമ്മദ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര, ലസിത് മലിംഗ എന്നിവർക്കാണ് മുമ്പ് ഈ നേട്ടം കൈവരിക്കാനായത്.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻറി20 മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിനാണ് വിജയിച്ചത്. അവസാന നിമിഷം വരെ ആവേശം മുറ്റി നിന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ഇരുടീമിലെയും താരങ്ങൾ പുറത്തെടുത്തത്. പരിക്കേറ്റ് പുറത്തിരുന്ന കോഹ്ലിക്ക് പകരം ക്യാപ്റ്റെൻറ റോളിലെത്തിയ രോഹിത് ശർമ രണ്ടു ഫോറുമായി തുടങ്ങിയെങ്കിലും രണ്ടാം ഒാവറിൽ പുറത്തായിരുന്നു. ജൂനിയർ ഡാലയുടെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രോഹിത് (11) മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.