അ​മ്പ​യ​റോ​ട്​  ചൂ​ടാ​യ രോ​ഹി​തി​ന്​ താ​ക്കീ​ത്​

മുംബൈ: അമ്പയറുടെ വിധിയിൽ ക്ഷുഭിതനായി പെരുമാറിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്ക് മാച്ച് റഫറിയുടെ താക്കീത്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ എൽ.ബി.ഡബ്ലുവിൽ പുറത്തായ രോഹിത് അമ്പയറോട് ദേഷ്യപ്പെട്ടാണ് ക്രീസ് വിട്ടത്. സുനിൽ നരെയ്ൻ എറിഞ്ഞ പന്ത് രോഹിത്തിെൻറ കാലിൽ പതിച്ചതോടെ അമ്പയർ ഒൗട്ടാണെന്ന് വിധിയെഴുതി. എന്നാൽ, പന്ത് ബാറ്റിൽ തട്ടിയശേഷമാണ് കാലിൽകൊണ്ടതെന്നു കാണിച്ച് രോഹിത് അമ്പയർക്കെതിരെ ചൂടാവുകയായിരുന്നു. പിന്നീട് റീപ്ലേയിൽ പന്ത് ബാറ്റിൽ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. തോൽക്കുമെന്ന് ഉറപ്പിച്ച മത്സരത്തിൽ വാലറ്റക്കാരായ നിതീഷ് റാണയുടെയും ഹർദിക് പാണ്ഡ്യയുടെയും മികവിൽ നാലു വിക്കറ്റിന് മുംബൈ ജയിച്ചിരുന്നു.
Tags:    
News Summary - Rohit Sharma reprimanded for showing dissent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.