ന്യൂഡൽഹി: ഇന്ത്യ ‘എ’ ടീമിെൻറ ന്യൂസിലൻഡ് പര്യടനത്തിൽനിന്ന് രോഹിത് ശർമക്ക് വിശ്രമം. വിൻഡീസിനെതിരായ ഏകദിന-ട്വൻറി20 പരമ്പരക്കു പിന്നാലെ ബി.സി.സി.െഎ മെഡിക്കൽ ടീമിെൻറ അഭ്യർഥനയെ തുടർന്നാണ് രോഹിതിന് വിശ്രമം അനുവദിച്ചത്.
സീനിയർ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ‘എ’ ടീം ന്യൂസിലൻഡിൽ നാലു ദിവസത്തെ ടെസ്റ്റ് മത്സരം കളിക്കുന്നത്. മൂന്നു ചതുർദിന മത്സരവും മൂന്ന് ഏകദിനവുമാണ് ‘എ’ ടീം ന്യൂസിലൻഡിൽ കളിക്കുന്നത്. 16ന് മൗണ്ട് മൗൻഗൗനിയിലാണ് ആദ്യ മത്സരം.
ആദ്യ ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രണ്ടും മൂന്നും മത്സരത്തിനുള്ള ടീമിനെ പിന്നീട് തിരഞ്ഞെടുക്കും. ആസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായാണ് ഇൗ പരമ്പര. ആസ്ട്രേലിയൻ പര്യടനത്തിന് നവംബർ 21ന് തുടക്കമാവും. മൂന്നു ട്വൻറി20ക്ക് ശേഷം, നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ഡിസംബർ ആറിന് തുടക്കമാവും. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിൽ രോഹിതിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ ‘എ’: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മുരളി വിജയ്, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ഹനുമ വിഹാരി, പാർഥിവ് പേട്ടൽ, കെ. ഗൗതം, ഷഹബാസ് നദീം, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ദീപക് ചഹർ, രജ്നീഷ് ഗുർബാനി, വിജയ് ശങ്കർ, കെ.എസ്. ഭരത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.