ബാംഗ്ലൂർ റോയൽസിന്​ 15 റൺസ്​ ജയം

സിക്സടിച്ച് വിഷ്ണുവിന് അരങ്ങേറ്റം

ബംഗളൂരു: കരാറിൽ ഒപ്പിട്ട് ആദ്യ ദിനം തന്നെ അരങ്ങേറ്റം. അതും, നേരിട്ട നാലാം പന്തിൽ സഹീർഖാനെ സിക്സർ പറത്തികൊണ്ട്. മലയാളി താരം വിഷ്ണു വിനോദിന് െഎ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനൊപ്പം മോഹിപ്പിക്കുന്ന തുടക്കം.  അഞ്ചു പന്തിൽ ഒമ്പത് റൺസുമായി പുറത്തായെങ്കിലും ഏതൊരു മലയാളിയെയും ആവേശം കൊള്ളിക്കുന്നതായി ഇൗ തിരുവല്ലക്കാരെൻറ െഎ.പി.എൽ അരങ്ങേറ്റം. ബാംഗ്ലൂർ റോയൽസുമായി കരാറിലേർപ്പെട്ട് അടുത്തദിനംതന്നെ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചായിരുന്നു വിഷ്ണുവിെൻറ തുടക്കം. ലോകേഷ് രാഹുലിന് പകരക്കാരനായാണ് കേരളതാരം ടീമിലെത്തിയത്.  വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്വൻറി20 എന്നിവയിലെ മികച്ച പ്രകടനത്തിനൊപ്പം ദേവ്ദാര്‍ ട്രോഫിയിലും റോയല്‍ ബാംഗ്ലൂരിെൻറ സെലക്ഷന്‍ ട്രയലിലും തിളങ്ങിയത് വഴി എളുപ്പമാക്കി. നേരത്തേ ലേലത്തിലുണ്ടായിരുന്നെങ്കിലും ആരും പരിഗണിച്ചിരുന്നില്ല.

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം മത്സരത്തിൽ ആശ്വാസജയം. സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ ഡൽഹിക്കെതിരെ 15 റൺസിനാണ് ബാംഗ്ലൂരിെൻറ ജയം. സ്കോർ ബാംഗ്ലൂർ: 157/8, ഡൽഹി ഡെയർഡെവിൾസ്: 142/9.
ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഷെയ്ൻ വാട്സൺ വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്ലിനെ മുന്നിൽകണ്ട് ബാറ്റിങ് തെരെഞ്ഞടുത്തെങ്കിലും ഇക്കുറിയും ഫോം കെണ്ടത്താനാവാത്ത വിൻഡീസ് താരം  ആറു റൺസിന് പുറത്തായി. പിന്നീട് ക്യാപ്റ്റൻ വാട്സണും (24), മന്ദീപ് സിങ്ങും (12) ടീമിന് കരുത്തേകുന്നതിനു മുമ്പുതന്നെ പുറത്തായി. എന്നാൽ, കേദാർ യാദവ് 37 പന്തിൽ 69 റൺസുമയി ടീം സ്കോർ ഉയർത്തുകയായിരുന്നു.  അരങ്ങേറ്റക്കാരൻ വിഷ്ണു വിനോദ് ഒമ്പത് റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയിൽ 57 റൺസെടുത്ത ഋഷഭ് പന്തിനു മത്രമാണ് തിളങ്ങാനായത്. മലയാളി താരം സഞ്ജു സാംസൺ 13 റൺസെടുത്തു.
Tags:    
News Summary - royal challengers banglore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.