ന്യൂഡൽഹി: നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ പാര്‍ലമെന്റിലെത്തി. രാജ്യസഭയില്‍ വരാത്ത സെലിബ്രിറ്റികൾക്കെതിരെ സമാജ്‌വാദി പാര്‍ട്ടി എം.പി നരേഷ് അഗര്‍വാള്‍ കടുത്ത വിമര്‍ശമുന്നയിച്ചതിന് പിന്നാലെയാണ് സചിൻ പാർലമെൻറിലെത്തിയത്. രാജ്യസഭാ നടപടികൾ വീക്ഷിച്ച സചിൻ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്സിങ് താരം മേരി കോമും ഇന്ന് സഭയിൽ ഹാജരായിരുന്നു.
പാര്‍ലമെന്റില്‍ വരാന്‍ താത്പര്യമില്ലെങ്കില്‍ സച്ചിനെയും സിനിമാ താരം രേഖയെയും അയോഗ്യരാക്കണമെന്നും നരേഷ് ആവശ്യപ്പെട്ടിരുന്നു. പാർലമെൻറിലെ മോശം ഹാജരിൻെറ പേരിൽ നേരത്തെയും സച്ചിനും രേഖയും വിമർശനം ഏറ്റു വാങ്ങിയിരുന്നു. നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ അപൂര്‍വമായി സംഭവിച്ച സചിൻെറ വരവിനെ പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയ വരവേറ്റത്.
My attendance in college is same as Sachin's in RajyaSabha.#SachiBaatYeHai
— ☆Bleed Blue☆ (@vatsalpokar) August 3, 2017
*Rajyasabha*
— SAGAR (@sagarcasm) August 3, 2017
Sachin- I want to speak
Speaker- Bolo
Sachin- My movie will be available on Amazon Prime from next week
Speaker -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.