ദുബൈ: മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത് ജയസൂര്യക്ക് െഎ.സി.സിയുടെ രണ്ടു വർഷത്തെ വിലക് ക്. അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിെൻറ പേരിലാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവ ൻ കാര്യങ്ങളിൽനിന്നും ജയസൂര്യക്ക് വിലക്കേർപ്പെടുത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റിന െതിരെ ഉയർന്ന അഴിമതിക്കേസുകൾ അന്വേഷിച്ച സമിതിയുമായി സഹകരിക്കാത്തതിെൻറ പേരിലാണ് നടപടി.
2017 ജൂലായിൽ സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതോടെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, സമിതി ആവശ്യപ്പെട്ട വിവരങ്ങളും തെളിവും നൽകിയില്ലെന്ന് ആരോപണമുയർന്നു. ഇൗ സമയത്ത് ഉപയോഗിച്ച ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ലത്രേ. ഇതൊക്കെ ചൂണ്ടികാണിച്ച് കഴിഞ്ഞ ഒക്ടോബറിൽ ജയസൂര്യക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടി ആരംഭിച്ചത്. പരാതി 2018 ഒക്ടോബർ 15 മുതൽ മുൻകാലപ്രബല്ല്യത്തിലാണ് രണ്ടു വർഷത്തെ വിലക്ക്. കാലാവധി കഴിയും വരെ ക്രിക്കറ്റ് ഭരണം, സംഘാടനം തുടങ്ങിയ ഒരു മേഖലയിലും ജയസൂര്യക്ക് ഇടപെടാനാവില്ല.
1996 ലോകകപ്പ് ചാമ്പ്യൻ ടീമിെൻറ സൂപ്പർ താരവും മുൻ നാകനുമായ ജയസൂര്യയുടെ വ്യക്തിജീവിതത്തിന് തിരിച്ചടിയാവുന്നതാണ് നടപടി. അതേസമയം, വിലക്ക് നീതിപൂർവമല്ലെന്ന് ജയസൂര്യ പ്രതികരിച്ചു. ഒരു തരത്തിലുള്ള അഴിമതിയിലും താൻ പങ്കാളിയല്ലെന്നും അന്വേഷണ സമിതിയോട് സത്യസന്ധമായി സഹകരിച്ചുവെന്നും താരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.