സഞ്​ജയ്​ മഞ്​ജരേക്കറിനെ ബി.സി.സി.ഐ കമൻററി പാനലിൽ നിന്ന്​ ഒഴിവാക്കുന്നു

മുംബൈ: മുൻ ഇന്ത്യൻ ​ക്രിക്കറ്റ്​ താരം സഞ്​ജയ്​ മഞ്​ജരേക്കറിനെ ബി.സി.സി.ഐ കമൻററി പാനലിൽ നിന്ന്​ ഒഴിവാക്കുന്നതാ യി റിപ്പോർട്ട്​. മുംബൈ മിററാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഇന്ത്യൻ ടീമി​​െൻറ ഹോം മൽസരങ്ങളിൽ കമൻററി പറയുന്നതിൽ നിന്നാണ്​ ഒഴിവാക്കുന്നത്​​.

ദക്ഷിണാഫ്രിക്കക്ക്​ എതിരായ ഇന്ത്യയുടെ ഏകദിന മൽസരത്തിൽ കമൻററി പറയാൻ മഞ്​ജരേക്കർ എത്തിയിരുന്നില്ല. എന്നാൽ, സ്ഥിരം കമ​േൻററ്റർമാരായ സുനിൽ ഗവാസ്​കർ, എൽ.ശിവരാമകൃഷ്​ണൻ, മുരളി കാർത്തിക്​ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. മൽസരം ഒരു പന്ത്​ പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, മഞ്​ജരേക്കറിനെ കമൻററി പാനലിൽ നിന്ന്​ ഒഴിവാക്കാനിടയാക്കിയ കാരണത്തെ കുറിച്ച്​ വ്യക്​തതയില്ല. അദ്ദേഹത്തി​​െൻറ പ്രകടനത്തിൽ അധികൃതർക്ക്​ തൃപ്​തിയില്ലെന്നാണ്​ സൂചന.

നേരത്തെ ലോകകപ്പ്​ ക്രിക്കറ്റിനിടെ സഞ്​ജയ്​ മഞ്​ജരേക്കറും രവിന്ദ്ര ജഡേജയും തമ്മിൽ ചില പ്രശ്​നങ്ങളുണ്ടായിരുന്നു. കൊൽക്കത്തയിൽ നടന്ന പിങ്ക്​ ബോൾ ടെസ്​റ്റിനിടെ ഹർഷ ബോഗ്​ലക്കെതിരെയും മഞ്​ജരേക്കർ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Sanjay Manjrekar Dropped from BCCI Commentary Panel: Report-Sportsn news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.