വെല്ലിങ്ടൺ: ഈ ചിത്രത്തിലേക്ക് നോക്കൂ... ഇംഗ്ലണ്ടിെൻറ ജോസ് ബട്ലർ ബാറ്റ്ചെയ്യുേ മ്പാൾ ദൂരെ ബൗണ്ടറി ലൈനിനും ബാരിക്കേഡിനും പുറത്തായി ഗ്രൗണ്ടിനോട് പുറംതിരിഞ്ഞ് ആരാ ധകർക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നൽകുന്ന തിരക്കിലാണ് ന്യൂസിലൻഡിെൻറ മിച്ചൽ സാൻ റ്നർ. പക്ഷേ, പിന്നീട് നിമിഷ വേഗത്തിൽ സംഭവിച്ചതാണ് ഈ ചിത്രത്തിെൻറ ൈക്ലമാക്സ്. ന് യൂസിലൻഡ് ബൗളർ നീൽ വാഗ്നർ പന്തെറിയാനായി റണ്ണപ് തുടങ്ങിയ ശേഷമായിരുന്നു സാൻറ്നർ ഗ്രൗണ്ടിലേക്ക് ഒാടാൻ തുടങ്ങുന്നത്.
പരസ്യ ബാരിക്കേഡും ബൗണ്ടറി റോപ്പും ചാടിക്കടന്ന് ഗ്രൗണ്ടിലെത്തുേമ്പാഴേക്കും ബട്ലർ കൂറ്റൻ ഓഫ്സൈഡ് േഷാട്ടിലൂടെ പന്ത് പറത്തി. ഫീൽഡിൽ നിലയുറപ്പിക്കുേമ്പാഴേക്കും പന്ത് സാൻറ്നെറ തേടിയെത്തിയിരുന്നു. മനോഹരമായ ക്യാച്ചിലൂടെ ബട്ലർ 43 റൺസുമായി പുറത്ത്. അമ്പയർ ഔട്ട് വിളിച്ചു, ബട്ലർ ക്രീസ് വിട്ടു.
എന്നാൽ, പിന്നീടാണ് വിവാദത്തിന് തിരികൊളുത്തുന്നത്. ഐ.സി.സിയുടെ പല ചട്ടങ്ങളാൽ സാൻറ്നറുടെ നടപടി അസാധുവാണ്. ബൗളർ ആക്ഷൻ തുടങ്ങികഴിഞ്ഞാൽ ഫീൽഡർമാർ സ്ഥാനം മാറരുത്, ഫീൽഡ് വിടുന്ന കളിക്കാരൻ അമ്പയറോട് കാരണം ബോധിപ്പിച്ച് തിരികെ കയറണം എന്നിങ്ങനെയൊക്കെയാണ് നിയമങ്ങൾ. ബട്ലർ പ്രതിഷേധിച്ചിരുന്നെങ്കിൽ അമ്പയർ ഔട്ട് വിളിക്കില്ലെന്ന് ക്രിക്കറ്റ് പണ്ഡിതർ വിശദീകരിക്കുന്നു.
ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353ന് പുറത്തായി. ജോ ഡെൻലി (74), ബെൻസ്റ്റോക്സ് (91) എന്നിവരാണ് ഇംഗ്ലണ്ടിെൻറ പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് നാലിന് 144 റൺസെടുത്തു. കെയ്ൻ വില്യംസൺ (51) അർധസെഞ്ച്വറി നേടി. ഹെൻട്രി നികോൾസ് (26), ബ്രാഡ്ലി വാറ്റ്ലിങ് (6) എന്നിവരാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.