കാർഡിഫ്: ആദ്യ മത്സരത്തിലെ വമ്പൻ വിജയത്തിെൻറ ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ട്വൻറി20 മത്സരത്തിന് ഇന്ത്യ വെള്ളിയാഴ്ചയിറങ്ങുന്നു. പരമ്പര ലക്ഷ്യമിട്ടാണ് വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും പടപ്പുറപ്പാട്. വെള്ളിയാഴ്ച ജയിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാെത ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ട്വൻറി20യിൽ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. സ്പിന്നർ കുൽദീപ് യാദവിെൻറ അഞ്ചുവിക്കറ്റ് പ്രകടനവും ലോകേഷ് രാഹുലിെൻറ സെഞ്ച്വറിയും ഒരുമിച്ചതോടെയാണ് ഇംഗ്ലണ്ടിെൻറ നടുവൊടിച്ച് ഇന്ത്യ അനായാസം കളി ജയിച്ചത്.
കഴിഞ്ഞ മത്സരം ജയിച്ചതോടെ ട്വൻറി20യിൽ തുടർച്ചയായ ആറു ജയങ്ങൾ ഇന്ത്യ സ്വന്തമാക്കി. 2017 നവംബറിൽ ന്യൂസിലൻഡിനെ തോൽപിച്ചു തുടങ്ങിയതാണ് ഇൗ ജൈത്രയാത്ര. നിലവിൽ ട്വൻറി20 റാങ്കിങ്ങിൽ മൂന്നാമതാണ് ഇന്ത്യ.
പരമ്പര തൂത്തുവാരിയാൽ പാകിസ്താന് പിറകിൽ ഇന്ത്യക്ക് രണ്ടാമതെത്താം. ആദ്യ മത്സരത്തിലെ ഇലവനിൽ മാറ്റമില്ലാതെയായിരിക്കും സന്ദർശകർ ഇറങ്ങുക. അതേസമയം, ഇംഗ്ലണ്ട് നിരയിൽ പുറംവേദന കാരണം പേസർ ടോം കുറാൻ ഇനിയുള്ള രണ്ടു മത്സരങ്ങളിലും കളിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.