മൊഹാലി: പ്രീതി സിൻറ ഉടമയായ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയുള്ള സേവനം മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം വീരേന്ദർ സെവാഗ് അവസാനിപ്പിച്ചു. സെവാഗ് തന്നെയാണ് കരാർ അവസാനിപ്പിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
‘‘കിങ്സ് ഇലവൻ പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട് എന്നാണല്ലോ..കിങ്സ് ഇലവൻ പഞ്ചാബുമൊത്തുള്ള നിമിഷങ്ങൾ വളരെ മികച്ചതായിരുന്നു. ടീമിലെ താരമെന്ന നിലയിൽ രണ്ട് വർഷവും ടീമിെൻറ മെൻറർ എന്ന നിലയിൽ മൂന്ന് വർഷവും പ്രവർത്തിച്ചു. എല്ലാവർക്കും നന്ദി.. ഭാവിയിൽ മികച്ച നേട്ടങ്ങളിലേക്ക് സഞ്ചരിക്കാൻ ടീമിനെ ആശംസിക്കുന്നതായും’’ സെവാഗ് പറഞ്ഞു.
2014ൽ ആയിരുന്നു വീരു പഞ്ചാബ് ടീമിലെത്തുന്നത്. നായകനായിരുന്ന വീരു ഒരു തവണ ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. രണ്ട് വർഷം ടീമിെൻറ കളിക്കാരനായതിന് ശേഷം പിന്നീട് പ്രധാന ഉപദേശക സ്ഥാനത്തെത്തുകയായിരുന്നു.
All good things must come to an end and I've had a wonderful time at Kings 11 Punjab, for 2 seasons as a player and 3 as a mentor. My association with Kings 11 comes to an end and I am thankful for the time I have had here and wish the team all the very best for the times ahead.
— Virender Sehwag (@virendersehwag) November 3, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.