മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിരേന്ദ്രർ സെവാഗും. സെവാഗ് ഉൾപ്പടെ ആറു പേരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിരിക്കുന്നത്. മുൻ ഇന്ത്യൻ മാനേജർ ലാൽ ചന്ദ് രജ്പുത്, മുൻ ഇന്ത്യൻ താരം ഡോഡാ ഗണേഷ്, ഒാസ്ട്രേലിയൻ മുൻ ഒാൾ റൗണ്ടർ ടോം മൂഡി, ഇംഗ്ലീഷ് താരം റിച്ചാർഡ് പെബസ് എന്നിവരും നിലവിലെ കോച്ചായ അനിൽ കുംബ്ലൈയും അപേഷ നൽകിയിട്ടുണ്ട്. ജൂൺ 20ന് കുംബ്ലൈയുടെ കരാർ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് ബി.സി.സി.െഎ പുതിയ പരിശീലകനെ തേടിയത്.
മെയ് 31 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന തിയതി. സചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
ബി.സി.സി.െഎയിലെ ചിലരുടെ എതിർപ്പ് മൂലമാണ് കുംബ്ലൈക്ക് കരാർ കാലവധി നീട്ടി നൽകാത്തതിന് കാരണമെന്നാണ് റിപ്പോർട്ട്. വൻ പ്രതിഫലം താരങ്ങൾക്കും പരിശീലകനും വേണമെന്നും സെലക്ഷൻ കമ്മിറ്റിയിൽ പരിശീലകനും സ്ഥാനം നൽകണമെന്നും കുംബ്ലൈ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ബി.സി.സി.െഎയുടെ അതൃപ്തിക്ക് കാരണമായെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.