മെൽബൺ: ആരാണ് ആ കോടീശ്വരൻ. ഇത്രയും കാശുമുടക്കി വോണിെൻറ തൊപ്പി സ്വന്തമാക്കിയ കള ിഭ്രാന്തൻ ആരാണ്? ആരാധകലോകം തേടിയ ആ നിഗൂഢ ലേലക്കാരൻ ഒടുവിൽ പുറത്തായി. മറ്റാരു മല്ല, ആസ്ട്രേലിയ ആസ്ഥാനമായ മൾട്ടി നാഷനൽ സ്ഥാപനമായ 'കോമൺവെൽത്ത് ബാങ്ക്' ആണ് 10 ലക്ഷത്തിലേറെ ഓസീസ് ഡോളറിന് (4.96 കോടി രൂപ) വോണിെൻറ ബാഗി ഗ്രീൻ തൊപ്പി സ്വന്തമാക്കിയത്.
രണ്ടു ദിവസം തുടർന്ന ലേലംവിളിയിൽ വില കുതിച്ചുകയറുേമ്പാൾ വിടാതെ പിന്തുടർന്നായിരുന്നു കോമൺവെൽത്ത് ബാങ്ക് ദശലക്ഷം ഡോളർ മുടക്കി ഓസീസ് ക്രിക്കറ്റിലെ അപൂർവ സ്മരണിക സ്വന്തമാക്കിയത്. ലേലം ഉറപ്പിച്ചത് ആരെന്ന് ആദ്യ ദിവസങ്ങളിൽ പുറത്തു വിട്ടിരുന്നില്ല. മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് ആണ് സ്വന്തമാക്കിയതെന്നും അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ലേലംപിടിച്ചയാൾ പരസ്യമായത്.
ക്രിക്കറ്റ് ആസ്ട്രേലിയയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാളാണ് കോമൺവെൽത്ത് ബാങ്ക്. കാട്ടുതീക്കെതിരായ ധനശേഖരണത്തിലും അവർ മുൻനിരയിലുണ്ട്. വോണിെൻറ തൊപ്പിയുമായി രാജ്യമെമ്പാടും പര്യടനം നടത്തി കൂടുതൽ ദുരിതാശ്വാസത്തിന് കൂടുതൽ തുക കണ്ടെത്താനാണ് കോമൺവെൽത്ത് അധികൃതരുടെ ശ്രമം. 145 ടെസ്റ്റ് മത്സരങ്ങളിൽ വോൺ അണിഞ്ഞതും, 17 വർഷത്തോളം പ്രിയപ്പെട്ടതായി ബാഗിൽ കൊണ്ടുനടന്നതുമായ തൊപ്പിയാണ് ഇതിഹാസതാരം േലലത്തിന് നൽകിയത്. സമാഹരിച്ച തുക റെഡ്ക്രോസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.