അമിത വേഗത:​ ഷെയ്​ൻ വോണി​ന്​ ഒരുവർഷത്തേക്ക്​ ഡ്രൈവിങ്​ വിലക്ക്; 1.62 ലക്ഷം രൂപ പിഴ

ലണ്ടൻ: ക്രിക്കറ്റിൽ സ്​പിന്നറാണെങ്കിലും വളയം കൈയിൽ കിട്ടിയാൽ ആസ്​ട്രേലിയൻ സ്​പിൻ ഇതിഹാസം ഷെയ്​ൻ വോൺ ‘ഫാസ്​ റ്റ്​​’ ആണ്​​. അതിനാൽതന്നെ രണ്ടു​ വർഷത്തിനിടെ ആറാം തവണ അമിത വേഗത്തിന്​​ പിടിക്കപ്പെട്ട വോണി​ന്​ ​ഒരുവർഷത്തേക്ക്​ വാഹനം ഒാടിക്കുന്നതിന്​ വിലക്ക്​.

കഴിഞ്ഞ വർഷം ലണ്ടനിൽ വാടകക്കെടുത്ത കാറിൽ മണിക്കൂറിൽ 40 മൈൽ (മണിക്കൂറിൽ 64 കിലോമീറ്റർ) വേഗപരിധി ലംഘിച്ചതായി മുൻ ലെഗ് സ്പിന്നർ മജിസ്‌ട്രേറ്റ് കോടതിയിൽ സമ്മതിച്ചിരുന്നു. പടിഞ്ഞാറൻ ലണ്ടനിൽ താമസിക്കുന്ന വോണിന്​ 1845 പൗണ്ട്​ (ഏകദേശം 1.62 ലക്ഷം രൂപ) പിഴയും വിധിച്ചു.

Tags:    
News Summary - Shane Warne banned from driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.