മെൽബൺ: 145 ടെസ്റ്റ് മത്സരങ്ങളിൽ ഷെയ്ൻ വോൺ അണിഞ്ഞ തൊപ്പിയുടെ വില 10 ലക്ഷം ആസ്ട്രേലിയൻ ഡോളർ (4.96 കോടി രൂപ). കാട ്ടുതീയിൽ കത്തിയമർന്ന നാടിെൻറ ദുരിതമൊപ്പാനാണ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിെൻറ പ്രിയപ്പെട്ട ബാഗി ഗ്രീൻ ത ൊപ്പി ലേലത്തിനുവെച്ചത്. ഇതുവഴി സമാഹരിച്ച തുക ആസ്ട്രേലിയൻ റെഡ്ഫോർട്ടിെൻറ കാട്ടുതീ ദുരിതാശ്വാസ നിധിയ ിലേക്ക് കൈമാറും. രണ്ടു ദിവസം നീണ്ട ലേലം വെള്ളിയാഴ്ചയാണ് സമാപിച്ചത്. കൃത്യമായിപ്പറഞ്ഞാൽ 1007500 ആസ്ട്രേലിയൻ ഡ ോളർ (ഏഴ് ലക്ഷം യു.എസ് ഡോളർ) ആണ് ലേലത്തുക.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലവിലയാണ് വോണിെൻറ തൊപ്പിക്ക് ലഭിച്ചത്. അവസാന ടെസ്റ്റിൽ ഡോൺ ബ്രാഡ്മാൻ അണിഞ്ഞ തൊപ്പിയുടെ (4.25 ലക്ഷം ഡോളർ) റെക്കോഡാണ് വോൺ മറികടന്നത്. 2003ൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ബ്രാഡ്മാെൻറ തൊപ്പി ലേലംചെയ്തത്. ലേലം ചെയ്തെടുത്ത ആളുെട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തൊപ്പിക്കൊപ്പം വോണിെൻറ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റും കൈമാറും. 26 പേർ കൊല്ലപ്പെടുകയും രണ്ടായിരം വീടുകൾ കത്തിച്ചാമ്പലാവുകയും ലക്ഷക്കണക്കിന് ജന്തുജാലങ്ങൾ നശിക്കുകയും ചെയ്ത കാട്ടുതീക്കു പിന്നാലെയാണ് വോൺ തെൻറ പ്രിയപ്പെട്ട തൊപ്പി േലലംചെയ്യാൻ തീരുമാനിച്ചത്. ആസ്ട്രേലിയൻ ക്രിക്കറ്റ്, ടെന്നിസ്, ബാസ്കറ്റ്ബാൾ താരങ്ങളും കാട്ടുതീക്കെതിരായ ധനസമാഹരണത്തിൽ പങ്കാളികളായിരുന്നു.
കായിക ലോകത്തെ വലിയ ലേലങ്ങൾ
1 ബേബ് റൂതിെൻറ ജഴ്സി -31 കോടി
അമേരിക്കൻ ബേസ്ബാൾ താരം ബേബ് റൂത് 1920ൽ ന്യൂയോർക് യാങ്കീ സിനായി കളിക്കുേമ്പാൾ അണിഞ്ഞ ജഴ്സി. 2012ലായിരുന്നു ലേലം. തുക 44 ലക്ഷം ഡോളർ.
2. ജെയിംസ് നെയ്സ്മിത്തിെൻറ നിയമപുസ്തകം -30.51 കോടി
ബാസ്കറ്റ്ബാളിെൻറ പിതാവായ ജെയിംസ് നെയ്സ്മിത്ത് 1891ൽ എഴുതിയ കളിനിയമങ്ങളുടെ പുസ്തകം. 2010ലെ ലേലത്തിൽ ഡേവിഡ് ജി ബൂത്താണ് റെക്കോഡ് തുകക്ക് ബാസ്കറ്റ്ബാൾ ബൈബിളിെൻറ കൈയെഴുത്ത് പ്രതി സ്വന്തമാക്കിയത്.
3 മാർക് മഗ്വെയർ ഹോംറൺബാൾ -21.28 കോടി
അമേരിക്കൻ ബേസ്ബാൾ താരമായ മാർക് മഗ്വെയറുടെ 70ാമത് ഹോം റണ്ണിന് ഉപയോഗിച്ച ബാൾ. 1999ൽ ഈ പന്ത് 30 ലക്ഷം ഡോളർ എന്ന റെക്കോഡ് തുകക്ക് ലേലത്തിൽ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.