വാ​തു​വെ​പ്പ്​ കേ​സി​ൽ വി​ല​ക്ക്​: ഷ​ർ​ജീ​ൽ ഖാ​ൻ  അ​പ്പീ​ലി​ന്​ 

ക​റാ​ച്ചി: വാ​തു​വെ​പ്പ്​ കേ​സി​ൽ പി​ടി​യി​ലാ​യി അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ വി​ല​ക്ക്​ ല​ഭി​ച്ച പാ​ക്​ ക്രി​ക്ക​റ്റ്​ താ​രം ഷ​ർ​ജീ​ൽ ഖാ​ൻ ഉ​ന്ന​ത സ​മി​തി​ക്ക്​ അ​പ്പീ​ൽ ന​ൽ​കും. താ​ര​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ ഷെ​യ്​​ഗാ​ൻ ഇ​ജാ​സാ​ണ്​ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. വാ​തു​വെ​പ്പി​ൽ ഷ​ർ​ജീ​ൽ ഖാ​ൻ നേ​രി​ട്ട്​ ഇ​ട​പെ​ട്ട​തി​ന്​ പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​ന്​ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നി​രി​​ക്കെ, അ​ഞ്ചു​വ​ർ​ഷ​ത്തെ വി​ല​ക്ക്​ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വ​ക്കീ​ൽ അ​റി​യി​ച്ചു. പാ​കി​സ്​​താ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വാ​തു​വെ​പ്പ്​ ആ​രോ​പ​ണ​ത്തി​ന്​ വി​ധേ​യ​നാ​യ താ​ര​ത്തി​നെ​തി​രെ കു​റ്റം ചു​മ​ത്തി, പി.​സി.​ബി​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഷ​ർ​ജീ​ൽ ഖാ​നി​നു​പു​റ​മെ, മു​ഹ​മ്മ​ദ്​ ഇ​ർ​ഫാ​ൻ, ഷ​ഹ്​​സ​യ്​​ബ്​ ഹ​സ​ൻ, നാ​സി​ർ ജം​ഷി​ദ്, മു​ഹ​മ്മ​ദ്​ ന​വാ​സ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യും നി​ല​വി​ൽ അ​േ​ന്വ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.


 

Tags:    
News Summary - Sharjeel Khan banned for spot-fixing- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.