ഇന്ത്യക്കും പാകിസ്താനും ഉളളിയും ഉരുളക്കിഴങ്ങും വിൽക്കാം, എന്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നില്ല -ശുഐബ് അക്തർ

ഇസ്​ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി പാക് മുൻ പ േസ് ബൗളർ ശുഐബ് അക്തർ. ഇന്ത്യക്കും പാകിസ്താനും ഉള്ളിയും ഉരുളക്കിഴങ്ങും വിൽക്കാം, ടെന്നീസും കബഡിയും കളിക്കാം, തമ ാശകൾ പങ്കുവെക്കാം, പക്ഷേ എന്തുകൊണ്ട് ക്രിക്കറ്റ് മാത്രം കളിക്കുന്നില്ല -ശുഐബ് അക്തർ ചോദിച്ചു.

ഒൗദ്യോഗ ിക യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയിലാണ് അക്തറിന്‍റെ ചോദ്യം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധമുണ്ട്, അതുപോലെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളും സംഘടിപ്പിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന ചോദ്യം അക്തർ ഉന്നയിക്കുന്നു.

ഇന്ത്യക്ക് പാകിസ്താനിലേക്ക് വരാനാകില്ലെന്ന് മനസ്സിലാക്കുന്നു, പാകിസ്താന് ഇന്ത്യയിലേക്കും പോകാനാവില്ല. പക്ഷേ നമ്മൾ ഏഷ്യാ കപ്പ് കളിക്കുന്നു, നിഷ്പക്ഷ വേദികളിൽ ചാമ്പ്യൻസ് ട്രോഫി കളിക്കുന്നു. ഇത്തരത്തിൽ നിഷ്പക്ഷ വേദികളിൽ ഉഭയകക്ഷി കളികൾ നടത്താമല്ലോ. വീരേന്ദർ സെവാഗിനെയും സൗരവ് ഗാംഗുലിയെയും സച്ചിൻ തെൻഡുൽക്കറെയും ഞങ്ങൾ വളരെ ഇഷ്ടപ്പെടുന്നു. നമ്മൾ തമ്മിലുള്ള വിത്യാസങ്ങൾ ക്രിക്കറ്റിനെ ബാധിക്കരുത്.
ഇന്ത്യയുടെ കബഡി ടീം വന്നു, ബംഗ്ലാദേശ് വന്ന് ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. ഇനിയും സംശയമുണ്ടെങ്കിൽ നിഷ്പക്ഷ വേദികളാവാം. -അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - shoaib akhtar about to play cricket india vs pakistan-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.