ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്‍റി-20 മത്സരം ഇന്ന് നടക്കും. സെഞ്ചൂറിയനിലാണ് മൂന്നാം മത്സരം അരങ്ങേറുക. നാല് മത്സരമടങ്ങിയ പരമ്പരയിൽ രണ്ടെണ്ണം കഴിഞ്ഞപ്പോൾ ഓരോ കളിയാണ് ഇരു ടീമുകളും വിജയിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ആതിഥേയർ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇനിയുള്ള രണ്ട് മത്സരവും ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
ഇന്ത്യൻ ബാറ്റിങ് നിരയിൽ സഞ്ജു സാംസൺ, തിലക് വർമ, ഹർദിക്ക് പാണ്ഡ്യ എന്നിവരൊഴികെ മറ്റാർക്കും കാര്യമായ മികവ് രണ്ട് മത്സരത്തിലും കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ടീമിലെ ബാറ്റർമാരുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടായേക്കാം. മികച്ച ഐ.പി.എൽ സീസണുമായി ഇന്ത്യൻ ടീമിലേക്ക് ഇടിച്ചുകയറിയ അഭിഷേക് ശർമക്ക് ആയിരിക്കും ആദ്യം സ്ഥാനം തെറിക്കുക. സിംബാബ്വേക്കെതിരെ ഒരു മത്സരത്തിൽ താരം സെഞ്ച്വറി തികച്ചെങ്കിലും പിന്നീട് കളിച്ച എല്ലാ കളിയിലും താരം പരാജയമാകുകയായിരുന്നു. അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സില്‍ നിന്ന് അഭിഷേക് ശര്‍മ നേടിയത് വെറും 70 റണ്‍സാണ്.
ഓപ്പണറായ താരത്തിന്‍റെ പരാജയം ടീമിന്‍റെ ബാറ്റിങ്ങിനെ മുഴുവനായും ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ ടീമിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നുത്. പിന്നെയുള്ള രമൻദീപ് സിങ്ങാണ്. ഇരുവരും ഓപ്പണർമാർ അല്ലാത്തതിനാൽ ബാറ്റിങ് ഓർഡർ എങ്ങനെയാകുമെന്ന് കണ്ടറിയണം. ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം നടക്കുക. സെഞ്ചൂറിയനാണ് മത്സത്തിന് വേദിയൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.