പുയ്യാപ്ലെ, പുയ്യാപ്ലെ.. അന്തം വിട്ട് ഷുഹൈബ് മാലിക്- VIDEO

പുയ്യാപ്ലെ, പുയ്യാപ്ലെ.. അന്തം വിട്ട് ഷുഹൈബ് മാലിക്- VIDEO

ദുബായ്: ഏഷ്യാകപ്പിൽ ഇന്ത്യാ- പാകിസ്താൻ മത്സരത്തിനിടെ മലയാളികള്‍ ഒപ്പിച്ച പണിയില്‍ അന്തം വിട്ട് നില്‍കുന്ന പാക് താരം ഷുഹൈബ് മാലിക്. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവായ ഷുഹൈബ് മാലിക്കിനെ മലയാളി കാണികള്‍ പുയ്യാപ്ലെ എന്ന് വിളിച്ചത്. മത്സരത്തില്‍ ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷുഹൈബ് ഇത് കേട്ട് ആരാധകരെ നോക്കി ചിരിക്കുകയും ചെയ്തു.

Full View


നേരത്തേ മത്സരത്തിന് മുമ്പായി സാനിയ മിർസ ആരാധകരോടായി ചെയ്ത ട്വീറ്റ് വൈറലായിരുന്നു. 'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കുറച്ചു ദിവസത്തേക്ക് സോഷ്യല്‍ മീഡിയ വിടുന്നതാണ് നല്ലത്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന വിഡ്ഢിത്തങ്ങള്‍ കണ്ടാല്‍ ആരോഗ്യമുള്ള ഒരു മനുഷ്യന് പോലും മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. അപ്പോള്‍ ഗര്‍ഭിണിയായ എന്റെ കാര്യം പറയേണ്ടല്ലോ? നിങ്ങള്‍ക്ക് പറയേണ്ടതെല്ലാം പറഞ്ഞോളൂ... പക്ഷേ ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന കാര്യം മറക്കരുത്'- സാനിയ ട്വീറ്റില്‍ പറഞ്ഞു.

Tags:    
News Summary - shoaib malik fuuny reaction on malayali fans- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.