വിശാഖപട്ടണം: ഏകദിനത്തിൽ 20 വർഷം പഴക്കമുള്ള ഇന്ത്യൻ റെക്കോഡ് മറികടന്ന് ശ്രേയസ് അയ്യരും ഋഷഭ് പന്തും. വിൻഡീസിെൻറ റോസ്റ്റൻ ചേസ് എറിഞ്ഞ 47ാം ഓവറിൽ നാല് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 31 റൺസ് പറത്തിയാണ് അയ്യരും പന്തും 1999ൽ സചിൻ ടെണ്ടുൽകറും അജയ് ജദേജയും സ്ഥാപിച്ച റെക്കോഡ് മറികടന്നത്. ഏകദിനത്തിൽ ഒരു ഓവറിൽ ഇന്ത്യക്കാരുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇവർ പടുത്തുയർത്തിയത്.
ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ സചിനും ജദേജയും ചേർന്ന് 28 റൺസ് ആയിരുന്നു അടിച്ചുകൂട്ടിയത്. ഒരു സിംഗ്ൾമാത്രമായിരുന്നു പന്തിെൻറ സംഭാവന. നോബാൾ ആയ ആദ്യ പന്തിൽ രണ്ട് റൺസ് പിറന്നു. പിന്നെ ഒരു റൺസ് എടുത്ത് പന്ത് സ്ട്രൈക്ക് മാറുകയായിരുന്നു. ശേഷം കണ്ടത് സിക്സും ബൗണ്ടറിയും കൊണ്ട് ഒരു അയ്യരുകളി.
റെക്കോഡ് പുസ്തകത്തിലെ ഏഴാമത്തെ ഉയർന്ന സ്കോറാണിത്. ട്വൻറി20യിൽ യുവരാജ് സിങ് 36 റൺസ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.