ജൊഹാനസ്ബർഗ്: പന്തിൽ കൃത്രിമം നടത്തിയ സംഭവത്തിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരുവർഷം വിലക്ക്. പന്ത് ചുരണ്ടിയ യുവതാരം കാമറൂൺ ബാൻക്രോഫ്റ്റിെന ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ആസ്ട്രേലിയ വിലക്കി. സ്മിത്തിനെ ക്യാപ്റ്റൻസിയിൽനിന്ന് രണ്ടു വർഷത്തേക്കും വിലക്കിയിട്ടുണ്ട്. കരിമ്പട്ടികയിൽപെടുത്തിയ വാർണറെ ഒരിക്കലും ക്യാപ്റ്റൻസിക്ക് പരിഗണിക്കരുെതന്നും തീരുമാനിച്ചു. മൂവർക്കും 100 മണിക്കൂർ കമ്യൂണിറ്റി ക്രിക്കറ്റ് സേവനവും നിർേദശിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ശനിയാഴ്ചയാണ് ആസ്ട്രേലിയൻ ക്രിക്കറ്റിനെ നാണക്കേടിലാക്കിയ പന്ത് ചുരണ്ടൽ അരങ്ങേറിയത്. സംഭവത്തിനു പിന്നാലെ ദക്ഷിണാഫ്രിക്കയിലെത്തിയ രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വിലക്ക് പ്രഖ്യാപിച്ചതോടെ സ്മിത്തും വാർണറും ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നും പുറത്തായി. രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഇരുവരെയും നേരേത്ത ഒഴിവാക്കിയിരുന്നു. വിലക്ക് കാലം 2019 ഏപ്രിൽ ആദ്യവാരം അവസാനിക്കും. മേയിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ഇരുവർക്കും കളിക്കാമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതർലൻഡ് അറിയിച്ചു. ബുധനാഴ്ച ടീം ഹോട്ടലിൽ കളിക്കാരെ സന്ദർശിച്ച ശേഷമാണ് സതർലൻഡ് വിധി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മൂവരും ജൊഹാനസ്ബർഗിൽനിന്ന് നാട്ടിലേക്ക് മടങ്ങി.
ലെഹ്മാന് ക്ലീൻചിറ്റ്
പന്തിൽ കൃത്രിമം നടന്ന സംഭവത്തിൽ കോച്ച് ഡാരൻ ലെഹ്മാന് പങ്കില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ. സീനിയർ താരങ്ങളുടെ ഗൂഢാലോചന ലെഹ്മാൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ സംഘാംഗം ഇയാൻ റോയ് പറഞ്ഞു. വാക്കിടോക്കിയിലൂടെ ലെഹ്മാൻ 12ാമൻ പീറ്റർ ഹാൻഡ്സ്കോമ്പിനോട് പറഞ്ഞ കാര്യവും ഇവർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.