മെൽബൺ: പന്ത് ചുരണ്ടിവാങ്ങിയ വിലക്കും വിവാദവും നിഴൽവീഴ്ത്തിയ 12 മാസത്തിനൊടുവിൽ ഒാസീസിെൻറ രക്ഷകരാകാൻ സ്മിത്ത്-വാർണർ ജോടി വീണ്ടുമെത്തുന്നു. ക്രിക്കറ്റ് ലോകക പ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ദേശീയ ടീമിൽ ഇടവും ആസ്ട്രേലിയക്ക് കിരീടവും ലക്ഷ ്യമിട്ട് ഇരുവരുടെയും തിരിച്ചുവരവ്. ക്രിക്കറ്റിെൻറ കളിമുറ്റങ്ങളിൽ അധീശരായി വാ ണവരെ ഒറ്റനാൾകൊണ്ട് എല്ലാം നഷ്ടപ്പെട്ടവരാക്കി മാറ്റിയ പാപക്കറ
പക്ഷേ, അത്രയെളുപ്പം തീരുമോ? ഒരു വർഷം മുമ്പ് കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് മൈതാനത്താണ് ദക്ഷിണാഫ്രിക്കയെ തോൽപിക്കാൻ ആസ്ട്രേലിയൻ താരം ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നത്. കാമറക്കണ്ണുകൾ ദൃശ്യം പകർത്തി പലവട്ടം കാണിച്ചതോടെ ഒാസീസ് ക്രിക്കറ്റ് നാണംകെട്ട് തലകുനിച്ചു. നടപടികൾ അതിവേഗത്തിലായി. അംപയർ പേരിനു മാത്രം ശിക്ഷ നൽകി വിഷയം അവസാനിപ്പിച്ചെങ്കിലും ചർച്ചകൾ കൊഴുത്തതോടെ, അണിയറയിൽ പ്രവർത്തിച്ച നായകനും ഉപനായകനും ഒാരോ വർഷത്തെ വിലക്ക് നൽകി ഒാസീസ് അധികൃതർ രംഗത്തുവന്നു. ചാവേറായ സാക്ഷാൽ ബാൻക്രോഫ്റ്റിന് മുക്കാൽ വർഷത്തേക്കായിരുന്നു നിരോധനം. പിന്നാലെ, പരിശീലകൻ ലാംഗർ കളംവിട്ടു. ഒാസീസ് ക്രിക്കറ്റിനെ ഭരിച്ച പലരും പിൻവാങ്ങി. ആഭ്യന്തര, രാജ്യാന്തര തലങ്ങളിൽ ഒരുപോലെ വിലക്കുവീണതോടെ ബാൻക്രോഫ്റ്റ് യോഗ പരിശീലകനായി പുതിയ ഇന്നിങ്സ് തുടങ്ങി. വിലക്കു കഴിഞ്ഞ് മാസങ്ങൾക്കുമുമ്പ് ക്രിക്കറ്റിൽ തിരിച്ചെത്തുകയും ചെയ്തു. കണ്ണീരുവീഴ്ത്തി മാപ്പുപറഞ്ഞ സ്മിത്തും വാർണറും ഏറെക്കാലം ചിത്രത്തിൽനിന്നുതന്നെ മറഞ്ഞു.
അന്ന്, ദക്ഷിണാഫ്രിക്കക്കെതിരെ 322 റൺസിന് തോറ്റു തുടങ്ങിയ ഒാസീസ് പിന്നെ കരകയറിയതേയില്ല. തോൽവികളിൽനിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തിയ ടീമിനെ ചെറിയ ടീമുകൾക്കുപോലും പരാജയപ്പെടുത്താമെന്നായി. ആഷസിൽ 5-0നാണ് ഇംഗ്ലണ്ടിനോട് തലകുനിച്ചത്. തൊട്ടുപിറകെ പാകിസ്താൻ വൻമാർജിനിൽ പരമ്പര നേടി. ഇന്ത്യ അവിടെ ചെന്ന് ജയം കുറിച്ചു. ഒരു വർഷത്തെ ദുരന്തം മറന്ന് ആസ്ട്രേലിയ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉജ്ജ്വലമായി തിരിച്ചുവന്നതിനിടെയാണ് ഇരുവരുടെയും മടക്കമെന്നതും ശ്രദ്ധേയമാണ്. വിലക്കു കഴിഞ്ഞെങ്കിലും ദേശീയ ടീമിൽ വീണ്ടും കളിക്കണോയെന്ന് സെലക്ടർമാരാണ് തീരുമാനിക്കേണ്ടത്. കളിയൊരുക്കത്തിെൻറ ഭാഗമായി ഇരുവരും ഇൗ സീസണിൽ െഎ.പി.എല്ലിൽ ഇറങ്ങുന്നുണ്ട്. ഒാരോ തവണയും കാണികൾ കൂകിവിളിക്കുന്നതിെൻറ നിരാശ ലോകകപ്പിൽ ദേശീയ ടീമിന് കപ്പുനൽകി കടം വീട്ടാമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
വാർണർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ് ഒരു വർഷത്തെ ഇടവേള അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കിയതിെൻറ സൂചനയാണ് നൽകുന്നത്. സ്മിത്താകെട്ട, ലോകത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാനെന്ന പദവിയിലിരിക്കെ വിലക്കുവീണവനാണ്. ഒാസീസ് ക്രിക്കറ്റിൽ കീഴടക്കാൻ ഏറെ പ്രയാസമുള്ള ബാറ്റ്സ്മാൻ. അത് ഇനിയും തുടരുകയും ചെയ്യും. മേയ് അവസാനത്തോടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുേമ്പാൾ േലാകം കാത്തിരിക്കുന്നത് ദേശീയ ജഴ്സിയിൽ ഇരുവരുമുണ്ടാകുമോ എന്ന് അറിയാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.