നെഞ്ചിനെ ലക്ഷ്യംവെച്ച്​ പന്തെറിഞ്ഞപ്പോൾ ഗാംഗുലി ചെയ്​തത്​... അക്​തർ മനം തുറക്കുന്നു

ലാഹോർ: മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ്​ ഗാംഗുലിയെ പ്ര​ശംസിച്ച്​ പാക്​ ക്രിക്കറ്റ്​ താരം ശുഹൈബ്​ അക്​തർ. താൻ കണ്ടതിൽ വെച്ച്​ ഏറ്റവും ധൈര്യശാലിയായ ബാറ്റ്​സ്​മാൻ ഗാംഗുലിയാണെന്ന്​ അക്​തർ പറഞ്ഞു.

ഗാംഗുലിക്ക്​ ഫാസ്​റ്റ്​ ബൗളർമാരെ നേരിടാൻ ഭയമുണ്ടെന്നാണ്​ ചിലർ പറയുന്നത്​. എന്നാൽ, ഇത്​ അസംബന്ധമാണ്​. ധൈര്യശാലിയായ കളിക്കാരനാണദ്ദേഹം. തന്നെ ന്യൂ ബോളിൽ ഇത്ര ഫലപ്രദമായി ആർക്കും നേരിടാൻ കഴിഞ്ഞിട്ടില്ലെന്നും അക്​തർ വ്യക്​തമാക്കി.

ശരീര​െത്ത ലക്ഷ്യംവെച്ച്​ പന്തെറിയു​േമ്പാൾ പല ബാറ്റ്​സ്​മാൻമാരും പിന്മാറുകയാണ്​ പതിവ്​. എന്നാൽ ഗാംഗുലി അത്​ ചെയ്യാറില്ല. നെഞ്ചിനെ ലക്ഷ്യംവെച്ച്​ പന്തെറിഞ്ഞപ്പോഴും ഗാംഗുലി അതിൽ നിന്ന്​ റൺസ്​ നേടിയിരുന്നു. ഇതാണ്​ ഗാംഗുലിയുടെ ധൈര്യം. 

താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ക്യാപ്​റ്റൻ ഗാംഗുലിയാണ്​. ഗാംഗുലിയേക്കാളും മികച്ചൊരു ക്യാപ്​റ്റനെ ഇന്ത്യ  ക്രിക്കറ്റിന്​ സംഭാവന ചെയ്​തിട്ടില്ല. ധോണി മികച്ച ക്യാപ്​റ്റനാണ്​. എന്നാൽ ഒരു ടീമെന്ന നിലയിൽ ഇന്ത്യയെ കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയത്​ ഗാംഗുലിയായിരുന്നുവെന്നും അക്​തർ പറഞ്ഞു. 113 ടെസ്​റ്റുകളിലും 311 ഏകദിനങ്ങളിലും ഇന്ത്യക്കായി ജേഴ്​സിയണിഞ്ഞ ഗാംഗുലി ഇരു ഫോർമാറ്റുകളിലും 7,212 ഉം 11,363 ഉം റൺസ്​ നേടിയിട്ടുണ്ട്​. 
 

Tags:    
News Summary - Sourav Ganguly was the bravest batsman I ever bowled-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.