കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയക്ക് ബാറ്റിങ് തകർച്ച. ആതിഥേയരെ 311 റൺസിന് പുറത്താക്കി ഒന്നാം ഇന്നിങ്സിനിറങ്ങിയ സന്ദർശകർ, രണ്ടാം ദിനം അവസാനിക്കുേമ്പാൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 245 എന്ന നിലയിലാണ്. ടിം പെയ്നും (33) ജോഷ് ഹേസൽവുഡുമാണ് (1) ക്രീസിൽ. ഒരു വിക്കറ്റ് കൈയിലിരിക്കെ ഒാസീസ് 66 റൺസ് പിന്നിലാണ്.
ഒാപണർ കാമറൂൺ ബാൻക്രോഫ്റ്റും (77) ഡേവിഡ് വാർണറും(30) മികച്ച തുടക്കം നൽകിയെങ്കിലും ഒാസീസ് നിരയിൽ മുൻനിരക്കാർക്കാർക്കും പിടിച്ചുനിൽക്കാനായില്ല. ഉസ്മാൻ ഖാജ (5), സ്റ്റീവ് സ്മിത്ത് (5), മിച്ചൽ മാർഷ് (5) എന്നിവർ പെെട്ടന്ന് പുറത്തായി. എട്ടിന് 175 എന്നനിലയിൽ ഇരട്ടശതകം കാണാതെ ഒാസീസ് പുറത്താവുമെന്നു തോന്നിച്ചിരുന്നെങ്കിലും വാലറ്റത്ത് നഥാൻ ലിയോണിെൻറ (47) ചെറുത്തുനിൽപാണ് ഒാസീസിനെ 245ലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.