കളിമാത്രമല്ല, ജീവിതംതന്നെ നിശ്ചലമായ സമയമാണിത്. കോവിഡ് 19 പടർന്നുപിടിച്ചതോട െ സാമ്പത്തികമായും, രാഷ്ട്രീയമായും ലോകം നിശ്ചലമായി. മഹാമാരിയിൽ ജീവനറ്റവരുടെ എ ണ്ണം രണ്ട് ലക്ഷത്തോളമായി. അതിനിടയിൽ കായികലോകത്തിെൻറ വേദന ഒന്നുമല്ല. എങ്കിലും ക ോവിഡാനന്തര കാലത്ത് സ്പോർട്സിെൻറ ഭാവി എന്താവും. രണ്ടു മാസം മുമ്പ് വരെ നടന്നപ ോലെ ഗാലറിനിറഞ്ഞ ആൾകൂട്ടവും സജീവമാവുന്ന പരിശീലനവും ഒന്നും ഭയക്കാനില്ലാത്ത പോ രാട്ടവുമെല്ലാം മൈതാനത്ത് എന്ന് തിരിച്ചെത്തും. രാജ്യത്തെ പ്രമുഖ താരങ്ങളിൽനിന്നുള് ള ഉത്തരം തേടുകയായിരുന്നു വാർത്താ ഏജൻസിയായ പി.ടി.ഐ.
ഉമിനീരും കെട്ടിപ്പിടുത്തവ ും േവണ്ട –സചിൻ ടെണ്ടുൽകർ
‘ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെയാണ് ലോകം അഭിമുഖീകരിക്കുന്നത്. എല്ലാവരുടേതുമെന്നപോലെ, കളിക്കാരുടെ മനസ്സ് നിറയെ ആശങ്കകളാണ്. ഉമിനീർ തൊട്ട് പന്ത് മിനുക്കുന്ന പതിവിനോട് ‘നോ’ പറയണം. കളിക്കളത്തിലെ ആേശ്ലഷണവും അടുത്തിടപഴകലും കുറച്ചുകാലത്തേക്കെങ്കിലും നിർത്തേണ്ടിവരും.’
ഹെൽത്ത് ഫസ്റ്റ് –അഭിനവ് ബിന്ദ്ര (ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ്)
‘സ്പോർട്സിന് ലോകമെങ്ങുമുള്ള ജനങ്ങളെ ഒന്നിപ്പിക്കാൻ ശേഷിയുണ്ട്. ഭാവിയിൽ സുരക്ഷക്ക് മുൻതൂക്കം നൽകി തന്നെ കളി തുടങ്ങണം. കോവിഡിനുശേഷം വിദേശ പരിശീലനം ഉൾപ്പെടെയുള്ളവക്ക് സാധ്യത കുറയും. അതിനാൽ, ഇന്ത്യയിൽതന്നെ അടിസ്ഥാന സൗകര്യമൊരുക്കി താരങ്ങൾക്ക് പരിശീലനം നൽകണം. കളിക്കാരുടെയും കാണികളുടെയും ആരോഗ്യത്തിനാവണം പ്രഥമ പരിഗണന.
ശുചിത്വവും കരുതലും വേണം –മേരികോം (ആറു തവണ ബോക്സിങ് ലോകജേതാവ്)
‘എല്ലാം എളുപ്പത്തിൽ പഴയപടിയാവുമെന്നാണ് പ്രതീക്ഷ. പക്ഷേ, ഈ വൈറസ് ചില്ലറക്കാരൻ അല്ല. കോവിഡിനുശേഷം സ്പോർട്സും മാറും. ബോക്സിങ് ‘കോൺഡാക്ട്’ സ്പോർട്സ് ആണ്. പരിശീലനം ഒറ്റക്കാവും. ടൂർണമെൻറുകളിലും മറ്റും ശുചിത്വത്തിന് പ്രാധാന്യം നൽകണം. എന്തായാലും മരുന്ന് കണ്ടെത്തും വരെ കാര്യങ്ങൾ പഴയപടിയാവില്ല.’
സ്റ്റേഡിയം അടച്ചാലും കാണികൾ അരികിലുണ്ടാവും –ബൈച്യുങ് ബൂട്ടിയ (മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ)
‘ടി.വിയും സോഷ്യൽ മീഡിയയും ഏെറ പ്രധാനപ്പെട്ട കാലമാണിത്. സ്റ്റേഡിയത്തിൽ കാണികൾ ഇല്ലെങ്കിലും അവർ ടി.വിയിലും മറ്റുമായി കളിക്കരികിലുണ്ട്. കായികലോകം വൈകാതെതന്നെ പഴയ ആവേശത്തോടെ തിരിച്ചെത്തും. കോവിഡിനെതിരെ മരുന്ന് കണ്ടെത്തും വരെ കാണികളെ അകറ്റിനിർത്തേണ്ടിവരും.’
ഗുസ്തിയിൽ പതിവുപോലെ –ബജ്റങ് പൂനിയ (ലോക ഗുസ്തി വെള്ളി മെഡൽ ജേതാവ്)
‘ശരീര സ്പർശമുള്ള സ്പോർട്സാണ് ഗുസ്തി. കോവിഡിനുശേഷം ഗോദ ഉണർന്നാൽ ഗുസ്തിയിൽ എല്ലാം പതിവു പോലെതന്നെയാവും. കാരണം, പരസ്പരം തൊടാതെ ഗുസ്തി പിടിക്കാനാവില്ല. കായിക മത്സരങ്ങൾ പുനരാരംഭിക്കുകയെന്നത് കഠിനംതന്നെയാണ്. ദീർഘകാലത്തെ ഇടവേളക്കുശേഷം കളി തുടങ്ങുേമ്പാൾ പ്രയാസമാവും.’
തിരിച്ചുവരവ് എളുപ്പമല്ല -വിജേന്ദർ സിങ് (ബോക്സിങ് ഒളിമ്പിക്സ് മെഡൽ ജേതാവ്)
‘കാണികൾക്ക് എളുപ്പം ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല. രോഗഭീതി പൂർണമായും മാറുംവരെ ജനങ്ങൾ പൊതുഇടങ്ങളിൽ നിന്നും മാറിനിൽക്കേണ്ടിവരും. കായിക താരങ്ങളും ജാഗ്രത പുലർത്തണം. വിദേശങ്ങളിലെ പരിശീലനം ഇനി എളുപ്പമായിരിക്കില്ല. ടൂർണമെൻറുകളുടെ എണ്ണവും കുറയും.’
ശീലങ്ങൾ മാറ്റേണ്ടി വരും –ജോഷ്ന ചിന്നപ്പ(സ്ക്വാഷ് താരം)
‘മത്സരങ്ങൾക്കായുള്ള വിമാനയാത്രയിൽ ഇനി കൂടുതൽ ജാഗ്രത വേണ്ടിവരും. വിമാനത്താവളങ്ങളിലെ ഇടപെടലിന് കരുതലുണ്ടാവും. ഓരോ മത്സരം കഴിയുേമ്പാഴും എതിരാളിയെ ഹസ്തദാനം ചെയ്യൽ പതിവായിരുന്നു. ഇനി ആ ശീലം മാറ്റേണ്ടിവരും.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.