കോഴിക്കോട്: വിലക്ക് അവസാനിച്ച് സജീവ ക്രിക്കറ്റിൽ തിരിച്ചുവരാനൊരുങ്ങുന്ന മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് നെറ്റ്സിൽ ഇപ്പോഴും ഒന്നാന്തരമായി പന്തെറിയുന്നുവെന്ന് കേരള താരം സചിൻ േബബി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനുവേണ്ടി കളിച്ച് മികവു തെളിയിക്കാനും അതുവഴി ഇന്ത്യൻ ടീമിൽ തിരിച്ചെത്താനും കൊതിക്കുന്ന ശ്രീശാന്ത് നെറ്റ്സിൽ സ്വതസിദ്ധമായ സ്വിങ്ങും സീമും കൂട്ടിച്ചേർത്ത് ബാറ്റ്സ്മാന്മാരെ കുഴക്കുന്ന രീതിയിൽ പെന്തറിയുന്നുവെന്നും വിക്കറ്റെടുക്കുന്നുവെന്നും സാമൂഹിക മാധ്യമത്തിലൂടെ നൽകിയ ഒരു സ്വകാര്യ അഭിമുഖത്തിൽ മുൻ കേരള ക്യാപ്റ്റൻ കൂടിയായ സചിൻ ബേബി പറഞ്ഞു.
37കാരനായ ശ്രീശാന്തിെൻറ തിരിച്ചുവരവ് ശ്രമങ്ങളെ പിന്തുണക്കുന്ന സചിൻ ബേബി, അദ്ദേഹം മത്സരക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ‘സഹോദര തുല്യനായ അദ്ദേഹം കളത്തിലേക്ക് തിരിച്ചുവരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഏഴു വർഷമായി കേരള ടീമിലേക്ക് ശ്രീശാന്ത് തിരിച്ചുവരുന്നതും മികവുകാട്ടുന്നതും കാത്തിരിക്കുകയാണ് ഞാൻ. ഉന്നത തലത്തിൽ അദ്ദേഹം വീണ്ടും പന്തെറിയുന്നത് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ ഒന്നിച്ച് പരിശീലിക്കുന്നു. ക്രിക്കറ്ററെന്ന നിലയിൽ എന്നെ അദ്ദേഹം ഏെറ സഹായിച്ചിട്ടുണ്ട്. അടുത്ത ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്.
നെറ്റ്സിൽ അദ്ദേഹം നന്നായി പന്തെറിയുന്നുണ്ട്. കഴിഞ്ഞ വർഷം എനിെക്കതിരെ നെറ്റ്സിൽ പന്തെറിഞ്ഞതിെൻറ വിഡിയോ ൈവറലായിരുന്നു. അേദ്ദഹത്തിെൻറ പന്ത് നേരിടുേമ്പാഴൊക്കെ, പേസും സ്വിങ്ങും കാരണം പുറത്താകുമോ എന്ന തോന്നലുണ്ടാകും. ഇപ്പോഴും കളിക്കാൻ ബുദ്ധിമുട്ടുള്ള ബൗളറാണ് ശ്രീ.
മാച്ച് ഫിറ്റ്നസ് ആർജിക്കാനുള്ള അദ്ദേഹത്തിെൻറ ശ്രമം ഊർജിതമായി മുന്നോട്ടുപോകുന്നുണ്ട്. ബൗളിങ്ങിൽ കഠിന പരിശീലനം നടത്തുന്നു. മഴക്കാലം കഴിഞ്ഞ് ഗ്രൗണ്ടിൽ തിരിച്ചെത്തുന്ന നാളുകളാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്. കളിക്കാതിരുന്ന സമയത്തും കേരളത്തിനുവേണ്ട ഉപദേശ നിർദേശങ്ങൾ അദ്ദേഹം നൽകിയിരുന്നതായും സചിൻ ബേബി പറഞ്ഞു. ഈ സീസണിൽ കേരളത്തിെൻറ രഞ്ജി ടീമിൽ ശ്രീശാന്തിനെ ഉൾപെടുത്തിയേക്കും. ഫിറ്റ്നസ് തെളിയിച്ചാൽ ശ്രീശാന്തിനെ ടീമിലേക്ക് പരിഗണിക്കുമെന്ന് പുതിയ കോച്ച് ടിനു യോഹന്നാൻ വ്യക്തമാക്കിയിട്ടുണ്ട്.
2013ൽ ഒത്തുകളി വിവാദത്തെ തുടർന്ന് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നേരിട്ടിരുന്നു. വിലക്ക് പിന്നീട് ഏഴു വർഷമായി ചുരുക്കിയതോടെ 2020 സെപ്റ്റംബറിൽ ശ്രീശാന്തിന് കളത്തിൽ തിരിച്ചെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.