കൊളംബോ: മയക്കുമരുന്നുമായി പിടിയിലായ ക്രിക്കറ്റ് താരം ഷെഹാൻ മധുശങ്കക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസമാണ് കൊളംബോക്കടുത്ത പെന്നലയിൽവെച്ച് സുഹൃത്തിനൊപ്പം രണ്ടു ഗ്രാം ഹെറോയിനുമായി മീഡിയം പേസ് ബൗളറായ മധുശങ്ക അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ താരത്തെ ജൂൺ രണ്ടുവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ലോക്ഡൗൺ ലംഘനത്തിനും ഇയാൾക്കെതിരെ കേസുണ്ട്. താരത്തിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാനാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. നിലവിലെ കരാർ റദ്ദാക്കിയാവും നടപടി. 2018ൽ ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഹാട്രിക് നേട്ടത്തോടെ അരങ്ങേറ്റം കുറിച്ചാണ് മധുശങ്ക ശ്രദ്ധിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.