ഏകദിനത്തിൽ 219 റൺസ്​ തോൽവി; ശ്രീലങ്കക്ക് മുന്നിൽ നാണം കെട്ട് ഇംഗ്ലണ്ട്

കൊളംബോ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കക്ക്​ 219 റൺസ്​ ജയം. അഞ്ചു​ മത്സരങ്ങളടങ്ങിയ പരമ്പര നേര​േത്ത തന്നെ ഇംഗ്ലണ്ട്​ സ്വന്തമാക്കിയിരുന്നു.

ആശ്വാസ ജയം തേടിയിറങ്ങിയ ശ്രീലങ്ക ടോസ്​ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയപ്പോൾ നാല്​ അർധസെഞ്ച്വറികളുമായി 366 റൺസെന്ന കൂറ്റൻ സ്​കോർ കണ്ടെത്തി. നിരോഷൻ ഡിക്​വെല്ല (95), സദീര സമരവിക്രമ (54), ദിനേശ്​ ചണ്ഡിമൽ (80), കുശാൽ മെൻഡിസ്​ (56) എന്നിവരുടെ ബാറ്റിങ് മികവിലാണ്​ കൂറ്റൻ സ്​കോർ കണ്ടെത്തിയത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ തുടക്കത്തിലേ തകർച്ച നേരിട്ടു. ഒടുവിൽ 26 ഒാവറിൽ 132ന്​ പുറത്തായതോടെ ശ്രീലങ്ക ഗംഭീര ജയം നേടി. അഖില ധനഞ്​ജയ നാലും ദുഷ്​മന്ത ചമീര മൂന്നും വിക്കറ്റ്​ വീഴ്​ത്തി. പരമ്പര 3-1ന്​ ഇംഗ്ലണ്ട്​ സ്വന്തമാക്കി.

Tags:    
News Summary - Sri Lanka top order inflicts heaviest ODI defeat on England-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.