ശ്രീലങ്കക്ക് വീണ്ടും ഇന്നിങ്സ് തോൽവി ; പരമ്പര തൂത്തുവാരി ഇന്ത്യ

പ​ല്ലേ​ക​ലേ: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്ക ഇന്ത്യയോട് അതിദയനീയമായി തോറ്റതോടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. രാജ്യം നാളെ സ്വാതന്ത്ര്യദിനം ആശംസിക്കാൻ നിൽക്കെയാണ്  അയൽക്കാരെ തറപറ്റിച്ച് വിരാട് കോഹ്ലിയും സംഘവും ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്നിങ്സിനും 171 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. മൽസരം അവസാനിക്കാൻ രണ്ടു ദിവസം കൂടി അവശേഷിക്കവേയാണ് ഇന്ത്യ ജയം നേടിയത്.


രണ്ടാം ഇന്നിങ്സിൽ 352 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 181 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന്​ തൂത്തു വാരി. വി​ദേ​ശ മ​ണ്ണി​ൽ മൂ​ന്ന്​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര ഇ​ന്ത്യ ആദ്യമായാണ് ജയിക്കുന്നത്. ഇൗ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആദ്യ ഇന്ത്യൻ നാ​യ​ക​നായി വി​രാ​ട്​ കോ​ഹ്​​ലി​ മാറി. ഗാ​ലെ​യി​ൽ 304 റ​ൺ​സി​നും കൊ​ളം​േ​ബാ​യി​ൽ ഇ​ന്നി​ങ്​​സി​നും 53 റ​ൺ​സി​നും ഇന്ത്യ​ ജ​യി​ച്ചിരുന്നു. 

അശ്വിൻ നാലും മുഹമ്മദ് ഷമി മൂന്നും  ഉമേഷ് യാദവും രണ്ടും വിക്കറ്റും വീഴ്ത്തി. 39 റൺസെടുക്കുന്നതിനിടെ ലങ്കക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. തോൽവി ഒഴിവാക്കാനായി കനത്ത പ്രതിരോധത്തിലൂന്നിയാണ് ലങ്ക കളിച്ചത്. 19 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ന് മത്സരം ആരംഭിച്ചത്.  നിരോഷൻ ഡിക്ക്വെല്ല (41), ചാണ്ടിമൽ (36), എയ്ഞ്ചലോ മാത്യൂസ്(35) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ ഇന്ത്യൻ ബാളർമാരെ അൽപമെങ്കിലും ചെറുത്തു നിൽക്കാൻ സാധിച്ചത്. 
 

ദിനേശ് ചണ്ഡിമലിൻെറ ബാറ്റിങ്
 


കന്നി ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യയായിരുന്നു (108) ഇന്നലത്തെ താരം. ട്വൻറി20 ശൈലിയിൽ ബാറ്റ് വീശിയ പാണ്ഡ്യ ലങ്കൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. മലിന്ദ പുഷ്പകുമാരയുടെ ഒരോവറിൽ പാണ്ഡ്യ അടിച്ചെടുത്തത്  26 റൺസ് ആണ്. ഇതോടെ  ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും നേടി. 27 വർഷം മുമ്പ് കപിൽ ദേവ് നേടിയ 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യ തകർത്തത്. 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടുന്നതായിരുന്നു ഹർദികിൻെറ ഇന്നിങ്സ്. 
 

എയ്ഞ്ചലോ മാത്യൂസിൻെറ വിക്കറ്റിനായി അപ്പീൽ ചെയ്യുന്ന വൃദ്ധിമാൻ സാഹ, ചേതേശ്വർ പുജാര, കെ.എൽ രാഹുൽ
 


തോറ്റ് തോറ്റ് ലങ്ക
നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്​ ല​ങ്ക​ൻ ക്രി​ക്ക​റ്റ്. തോ​റ്റ്​ തോ​റ്റ്​ ടീം ​ത​ക​രു​േ​മ്പാ​ൾ അ​ർ​ജു​ന ര​ണ​തും​ഗ​യും ജ​യ​വ​ർ​ധ​ന​യും ഉ​ൾ​പ്പെ​ടെ മു​ൻ​താ​ര​ങ്ങ​ൾ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വി​ധം ടീം ​കൂ​പ്പു​കു​ത്തു​േ​മ്പാ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ മാ​നേ​ജ്​​മ​​​െൻറും പാ​ടു​പെ​ടു​ന്നു. ഇ​ന്ത്യ​ക്കെ​തി​രെ മൂന്ന് ടെ​സ്​​റ്റും സ്വ​ന്തം നാ​ട്ടി​ൽ കൈ​വി​ട്ടു. ബാ​റ്റി​ലും ബൗ​ളി​ലും പൂ​ർ​ണ പ​രാ​ജ​യം.

കൊ​ളം​ബോ ടെ​സ്​​റ്റി​ൽ ദി​മു​ത്ത്​ ക​രു​ണ​​ര​ത്​​നെ​യും കു​ശാ​ൽ മെ​ൻ​ഡി​സും സെ​ഞ്ച്വ​റി​യു​മാ​യി പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ റ​ൺ​മ​ല​ക്കു​മു​മ്പി​ൽ ഇ​ന്നി​ങ്​​സ്​ തോ​ൽ​വി​ വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. ഇ​ന്ത്യ​ക്ക്​ മു​മ്പ്​ ദു​ർ​ബ​ല​രാ​യ സിം​ബാ​ബ്​​വെ ല​ങ്ക​ൻ​മ​ണ്ണ്​ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ, ആ​തി​ഥേ​യ​രെ നാ​ണം​കെ​ടു​ത്തി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ഏ​ക​ദി​ന പ​ര​മ്പ​ര ന​ഷ്​​ട​പ്പെ​ടു​ത്തി ല​ങ്ക ​ഏ​​ക ടെ​സ്​​റ്റ്​ ത​ല​നാ​രി​ഴ​ക്കാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ച​യ​സ​മ്പ​ത്ത്​ കു​റ​ഞ്ഞ​തും സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​ സ്​​ഥി​ര​ത ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും ല​ങ്ക​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്നു. മ​ഹേ​ല ജ​യ​വ​ർ​ധ​ന​യും ര​ണ​തും​ഗ​യും ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​നെ​തി​രെ വി​മ​ർ​ശ​ന​ശ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. 

Tags:    
News Summary - Sri Lanka v India, 3rd Test, 3rd day, Pallekele- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.