?????? ??????? ???????????? ?????? ?????????? ???????

ഫിഞ്ച് 153; ശ്രീലങ്കക്ക് 335 റൺസ് വിജയ ലക്ഷ്യം

ലണ്ടൻ: ലങ്കയുടെ പ്രാർഥനപോലെ മഴമാറിനിന്ന ദിനം ഒാസീസ് ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം സെഞ്ച്വറിയുടെ പടിവാതിലിൽ വീ ണ നായകൻ ദിമൂത് കരുണ രത്നക്കും (97) കൂട്ടർക്കും മറികടക്കാനായില്ല. 45.5 ഒാവറിൽ 247 റൺസിന് എല്ലാവരും പുറത്തായി. നാലു വിക് കറ്റെടുത്ത മിച്ചൽ സ്്റ്റാർക്കാണ് ഒാസീസിന് 87 റൺസ് വിജയം സമ്മാനിച്ചത്.

ടോസ് നേടി ഒാസീസിനെ ബാറ്റിങ്ങിനയച്ച ലങ്കയുടെ കണക്കുകൂട്ടൽ നായകൻ ആരോൺ ഫിഞ്ച് (153) തെറ്റിച്ചു. മികച്ച ഫോമിലുള്ള ഒാപണർ ഡേവിഡ് വാർണറും (26) ഉസ്മാൻ കവാജയും (10) ഡിസിൽവക്ക് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും സ്​റ്റീവൻ സ്മിത്തിനെ (73) കൂട്ടുപിടിച്ച് ഫിഞ്ച് കത്തിക്കയറുകയായിരുന്നു.

.

ആരോൺ ഫിഞ്ചിൻെറ ബാറ്റിങ്

132 പന്തിൽ അഞ്ച് സിക്സും 15 ഫോറുമുൾപ്പെടെ 153 റൺസെടുത്ത് ഫിഞ്ച് ഉദനക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ ഗ്ലെൻ മാക്സ്​വെൽ (46*) മറുവശത്ത് വിക്കറ്റ് തുടരെ വീഴുന്നതിനിടെ ഒറ്റക്ക് പൊരുതിയാണ് മികച്ച ടോട്ടലിലെത്തിച്ചത്. ശ്രീലങ്കക്കുവേണ്ടി ഇസുറു ഉദനയും ഡിസിൽവയും രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്കുവേണ്ടി കരുണരത്നെക്കൊപ്പം ഒാപണർ കുശാൽ പെരേര (52) മാത്രമാണ് പൊരുതി നിന്നത്.

Tags:    
News Summary - sri lanka vs australia world cup 2019 match-sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.