?????????? ????? ????????? ??? ???????? ??????????? ?????????? ???????

ഇന്ത്യക്ക് 333 റൺസിൻെറ​ നാണംകെട്ട തോൽവി

പൂണെ: ആസ്​ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ നാണം കെട്ട തോൽവി. 333 റൺസിനാണ്​ ആസ്​ട്രേലിയ ഇന്ത്യയെ തകർത്തത്​. രണ്ടാം ഇന്നിങ്​സിൽ 107 റൺസിന്​ ​ഇന്ത്യ പുറത്തായി.കോഹ്ലിയുടെ നേതൃത്വത്തിലുള്ള അപരാജിത കുതിപ്പിനാണ്​ ഇതോടെ അന്ത്യമാവുന്നത്​. 2012 ഡിസംബറിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനോട് തോറ്റ ശേഷം ഇന്ത്യ ആദ്യമായി സ്വന്തം മണ്ണിൽ പരാജയമറിഞ്ഞത് ഇന്നാണ്. കഴിഞ്ഞ തവണ ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്ട്രേലിയയെ 4-0ത്തിനാണ് ഇന്ത്യ തകർത്തത്. 

രണ്ടാം ഇന്നിംഗ്സിലെ അഞ്ചു വിക്കറ്റ് നേട്ടത്തിന് ശേഷം പന്ത് ഉയർത്തിക്കാണിക്കുന്ന സ്റ്റീവ് ക്വീഫ്
 


സ്വയം കുഴിച്ച സ്​പിൻ കുഴിയിൽ ഇന്ത്യ വീഴുകയായിരുന്നു​. സ്​പിന്നിനെ അനുകൂലിക്കുന്ന പിച്ചൊരുക്കി സന്ദർശകരെ പിടിച്ച്​ കെട്ടാമെന്ന ഇന്ത്യയുടെ പദ്ധതിയാണ്​ പൂണെയിൽ തകർന്നടിഞ്ഞത്​. സാധാരണ ഇന്ത്യയിലെത്തുന്ന വിദേശ ടീമുകളെ വാരിക്കുഴി വീഴ്ത്തി സ്പിന്നർമാരാൽ നിലംപരിശാക്കുന്ന പരമ്പരാഗത രീതി പൂണെയിൽ ആസ്ട്രേലിയ ഇല്ലാതാക്കുകയായിരുന്നു. കീഫി​െൻറ മാരകമായ ബോളിങ്ങാണ്​ ടെസ്​റ്റിൽ ഇന്ത്യയുടെ നടുവൊടിച്ചത്​. 12 വിക്കറ്റാണ്​ രണ്ട്​ ഇന്നിങ്​സുകളിലായി കീഫ്​ നേടിയത്​. സ്​കോർ– ഇന്ത്യ 105&107, ആസ്​ട്രേലിയ 280&260.

മുരളി വിജയുടെ എൽ.ബി.ഡബ്ല്യു റിവ്യുവിനായി കാത്തിരിക്കുന്ന ആസ്ട്രേലിയൻ താരങ്ങൾ
 


​നേരത്തെ സ്​റ്റീവ്​ സ്​മിത്തി​െൻറ സെഞ്ച്വറിയുടെ കരുത്തിൽ ആസ്ട്രേലിയ രണ്ടാം ഇന്നിങ്​സിൽ 285 റൺസ്​ എടുത്തിരുന്നു. സ്മിത്ത് നേടിയ 109 റൺസ് മികച്ച സെഞ്ച്വറികളിലൊന്നായിരുന്നെവന്നാണ് ക്രിക്കറ്റ് വിദഗദർ വിലയിരുത്തിയത്. 441 റൺസി​െൻറ കൂറ്റൻ വിജയ ലക്ഷ്യമാണ്​ ഇന്ത്യക്ക്​ മുന്നിൽ ആസ്​ട്രേലിയ മുന്നോട്ട്​ വച്ചത്​. എന്നാൽ തുടക്കം മുതൽ തന്നെ ആത്​മവിശ്വാസമില്ലാത്തവരെ പോ​ലെയാണ്​ ഇന്ത്യ ലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വിശിയത്​. കളിയുടെ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്​ടപ്പെട്ടതും ഇന്ത്യയെ സമർദ്ദത്തിലാക്കി. ​

ഷോർട്ട് ലെഗിൽ പീറ്റർ ഹാൻസ്കംബ് ക്യാച്ചിനായി ശ്രമിക്കുന്നു
 


വെറുമൊരു തോൽവിയല്ല ഇന്ത്യക്കേറ്റത്, നാണംകെട്ട ബാറ്റിങ് തകർച്ചയാണ് ഇന്ത്യ പുണെയിൽ നേരിട്ടത്. മുരളി വിജയ് (2), കെ.എൽ. രാഹുൽ (10), പുജാര(31), കോഹ്ലി(13), രഹാനെ(18), അശ്വിൻ(8), സാഹ(5), ജഡേജ(3),ജയന്ത് യാദവ്(5), ഇഷാന്ത് ശർമ(0) എന്നിങ്ങനെയായിരുന്നു കേളി കേട്ട ഇന്ത്യൻ ബാറ്റിങ് നിരയുടെ പ്രകടനം. മാർച്ച്​ നാലിന്​ ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇതോടെ ഇന്ത്യക്ക് അഭിമാന പോരാട്ടമായി. ക്യാപ്റ്റനായ ശേഷം കോഹ്ലിക്ക് വ്യക്തിപരമായി ഏറെ വേദന നൽകുന്ന തോൽവി കൂടിയായി ഇത്. 

Tags:    
News Summary - steve smith century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.