കേപ്ടൗൺ: പന്ത് ചുരുണ്ടൽ വിവാദത്തിൽ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായന്‍ ഡേവിഡ് വാര്‍ണറിനും എതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നടപടികളിലേക്ക്.
സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സ്മിത്തിനെ ഒരു ടെസ്റ്റില്‍ വിലക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ താരങ്ങളുടെ നടപടി രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ നിര്‍ദേശിച്ചതിന് പിന്നാലെ ക്രിക്കറ്റ് ബോര്‍ഡ് അധികൃതർ കേപ്പ് ടൗണില്‍ എത്തി അന്വേഷണം ആരംഭിച്ചു.
ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അച്ചടക്ക സമിതി മേധാവി ഇയാൻ റോയിയും ടീം പെർഫോമൻസ് മാനേജർ പാറ്റ് ഹോവാർഡുമാണ് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സ്മിത്ത്, വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ്, പരിശീലകനായ ഡാരൻ ലെഹ്മാൻ എന്നിവരിൽ നിന്നും ഇവർ മൊഴിയെടുക്കും.
തുടർന്ന് റോയുടെ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ഒരു സ്വതന്ത്ര കമ്മീഷണർ വിചാരണ നടത്തുകയും ശിക്ഷ നിശ്ചയിക്കുകയും ചെയ്യുമെന്ന് ഇ.എസ്പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ആജീവനാന്ത വിലക്കാണ് ലഭിക്കാവുന്ന പരമാവധി ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.