മുംബൈ: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിവാദത്തിലായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെതിരെയും ഐ.പി.എല്ലിലും നടപടി വരുന്നു. ഇരുവരെയും തങ്ങളുടെ നായക സ്ഥാനത്തു നിന്ന് രാജസ്ഥാന്‍ റോയല്‍സും സൺ റൈസേഴ്സ് ഹൈദരാബാദും നീക്കിയേക്കും.
ഗുരുതരമായ തെറ്റാണിതെന്നും സംഭവത്തിൽ ഐ.സി.സിയുടെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു ഐ.പി.എൽ ചെയർമാൻ രാജീവ് ശുക്ല വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഐ.പി.എൽ ഏപ്രിൽ 7-ന് ആരംഭിക്കും. ഇതിന് മുമ്പ് ഞങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും- ഇന്ന് തീരുമാനമെടുക്കുന്ന് ശരിയല്ല, ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുന്നുണ്ട്- ശുക്ല പറഞ്ഞു
നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും ബി.സി.സി.െഎ നിർദേശ പ്രകാരം വേണ്ടതു ചെയ്യുമെന്നും രാജസ്ഥാന്‍ ടീം മാനേജ്മെൻറ് അറിയിച്ചു. സീസണിൽ തിരിച്ചെത്തിയ രാജസ്ഥാൻ െഎകൺ താരമെന്ന നിലയിലാണ് സ്മിത്തിനെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.