സിഡ്നി: തെൻറ കരിയറില്‍ കണ്ട ഏറ്റവും വലിയ സ്വാര്‍ത്ഥനായ ക്രിക്കറ്ററാണ് മുൻ നായകനായ സ്റ്റീവ് വോയെന്ന ഒാസീസ് ഇതിഹാസ ബൗളർ ഷെയ്ന്‍ വോണിെൻറ പ്രസ്താവനക്ക് മറുപടിയുമായി താരം. ക്രിക്കറ്റ് ആർക്കൈവിസ്റ്റായ റോബ് മൂഡി തയാറാക്കി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അന്താരാഷ്ട്ര കരിയറിൽ വോ ഉൾപ്പെട്ട റണ്ണൗട്ടുകളെ കുറിച്ചാണ് വിഡിയോയിൽ പരാമർശിക്കുന്നത്. കണക്കുപ്രകാരം 104 റണ്ണൗട്ടുകളുടെ ഭാഗമായ വോ, 74 തവണ തെൻറ സഹതാരത്തെ ഇരയാക്കിയെന്നും അടിക്കുറിപ്പായി റോബ് മൂഡി പറയുന്നു.
ഇത് പങ്കുവെച്ചുകൊണ്ടാണ് വോൺ വിവാദ പ്രസ്താവന നടത്തിയത്. ഞാനിത് 1000 തവണ പറഞ്ഞിട്ടുണ്ട്. ഞാൻ സ്റ്റീവ് വോയെ വെറുക്കുന്നില്ല. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്. -എെൻറ എക്കാലത്തേയും മികച്ച ആസ്ട്രേലിയൻ ടീമിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എെൻറ കരിയറിൽ കൂടെ കളിച്ചവരിൽ ഏറ്റവും സ്വാർഥനായ ക്രിക്കറ്ററാണ് സ്റ്റീവ് വോ. -വോൺ ട്വിറ്ററിൽ കുറിച്ചു.
For the record AGAIN & I’ve said this 1000 times - I do not hate S Waugh at all. FYI - I picked him in my all time best Australian team recently. Steve was easily the most selfish cricketer that I ever played with and this stat....... https://t.co/QMigV788L7
— Shane Warne (@ShaneWarne) May 15, 2020
ഇതിന് മറുപടിയായി സ്റ്റീവ് വോയുമെത്തി. ആളുകള്‍ ഇതിനെ വൈരാഗ്യമെന്നാണ് പറയാറ്. എെൻറ അഭിപ്രായത്തിൽ വൈരാഗ്യം രണ്ട് പേർ തമ്മിലാണുണ്ടാവുക. എന്നാൽ ഞാൻ അതിൻറെ ഭാഗമായിട്ടില്ല. അതുകൊണ്ട് ഇത് ഒരാളുടേത് മാത്രമാണ്. അദ്ദേഹത്തിെൻറ പ്രസ്താവന അദ്ദേഹത്തിെൻറ തന്നെ പ്രതിഫലനമാണ്. അതിൽ എനിക്കൊന്നും ചെയ്യാനില്ല. ഇപ്പോൾ അത്രമാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. -സ്റ്റീവ് വോ നയൺ പേപ്പേഴ്സ് എന്ന മാധ്യമത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.