മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർക്കെതിരെ തുറന്നടിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. വിരാ ട് കോഹ്ലിയെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചതിനെ വിമർശിച്ച ഗവാസ്കർ വെസ്റ്റിൻഡീസിനെതിരായ ടീം പ്രഖ്യാപനത ്തിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ലോകകപ്പ് വരെയായിരുന്നു ക്യാപ്റ്റെൻറ നിയമനമെന്നും അതിനുശേഷം യോഗം ചേര്‍ന്ന് ക്യാപ്റ്റനെ വീണ്ടും തെരെഞ്ഞടുക്കാതെയാണ് വിൻഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപനം നടന്നതെന്നും ഗവാസ്‌കര്‍ ഒരു മാധ്യമത്തിലെ പംക്തിയിലൂടെ ചൂണ്ടിക്കാട്ടി.
ദിനേശ് കാർത്തിക്, കേദാർ ജാദവ് എന്നിവർ മോശം പ്രകടനത്തിെൻറ േപരിൽ ടീമിൽനിന്ന് പുറത്താകുേമ്പാൾ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതിരുന്നിട്ടും ക്യാപ്റ്റന്‍ വീണ്ടും അതേസ്ഥാനത്ത് തുടരുന്നതെങ്ങനെയാണെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.