മുംബൈ: പ്രായമേറെ ചെന്നിട്ടും മൈതാനങ്ങൾ മാറിമാറി പറന്ന് ഇന്ത്യൻ ടീമിനായി വിസിലൂതി യും ആർത്തുവിളിച്ചും പ്രോത്സാഹിപ്പിക്കുകയും താരങ്ങൾക്ക് അനുഗ്രഹം പകരുകയും ചെയ് ത സൂപ്പർ ആരാധിക ചാരുലത പട്ടേൽ (87) ഓർമയായി.
കഴിഞ്ഞ ലോകകപ്പുവരെ ഇന്ത്യൻ ടീമിെൻറ മത്സരങ്ങൾക്ക് സാക്ഷിയായി വിസിലും പിടിച്ച് ഗാലറിയിലിരുന്ന ‘ക്രിക്കറ്റ് ദാദി’ക്ക് ആദരാഞ്ജലി അർപിച്ച് ബി.സി.സി.ഐക്കു പുറമെ, സമൂഹമാധ്യമങ്ങളും രംഗത്തെത്തി. ലീഗ് റൗണ്ടിൽ ഇന്ത്യ കളിച്ച ഒരു മത്സരത്തിൽ ക്യാപ്റ്റൻ കോഹ്ലിക്ക് അനുഗ്രഹം പകർന്ന സംഭവം വൈറലായിരുന്നു. അന്ന് ട്വിറ്ററിൽ കോഹ്ലി ഇവർക്ക് നന്ദി ചൊല്ലി കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ മത്സരങ്ങൾ വീക്ഷിക്കാറുണ്ടെന്നും 1983ൽ വിൻഡീസിനെ തറപറ്റിച്ച് കപിൽദേവിെൻറ ചെകുത്താന്മാർ കപ്പുയർത്തിയപ്പോൾ കാണിയായി താനും ഗാലറിയിലുണ്ടായിരുെന്നന്നും അവർ നേരത്തേ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.